എന്റെ പേരില്‍ ജനശ്രദ്ധ നേടുന്നത് വിഷമമുണ്ടാക്കുന്നു; മുന്‍ താരത്തിന് വസിം അക്രമിന്‍റെ മുഖത്തടിക്കുന്ന മറുപടി

By Web TeamFirst Published May 8, 2020, 9:16 AM IST
Highlights

1992നുശേഷമുള്ള മൂന്നു ലോകകപ്പുകളില്‍ രണ്ടിലും ക്യാപ്റ്റനായിരുന്ന വസിം അക്രം കുറച്ചുകൂടി ആത്മാര്‍ഥത കാണിച്ചിരുന്നെങ്കില്‍ 1996, 1999, 2003 ലോകകപ്പുകള്‍ പാക്കിസ്ഥാന് നേടാന്‍ സാധിക്കുമായിരുന്നുവെന്ന് ആമിര്‍ സുഹൈല്‍ ആരോപിച്ചിരുന്നു.

ഇസ്ലാമാബാദ്: ജനശ്രദ്ധ നേടാന്‍ ചിലര്‍ എന്റെ പേര് ഉപയോഗിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ വസിം അക്രം. 1992ന് ശേഷം പാകിസ്താന്‍ ലോകകപ്പ് നേടാതിരിക്കാന്‍ കാരണം വസിം അക്രം ആണെന്ന് ആമിര്‍ സൊഹൈല്‍ ആരോപിച്ചിരുന്നു. ഇതിനെതരായുള്ള മറുപടിയായിട്ടാണ് അക്രം ഇത്തരത്തില്‍ പ്രതികരിച്ചത്.

സച്ചിനില്ലാത്ത ലോകകപ്പ് ടീമിനെ കുറിച്ച് ചിന്തിക്കാനാവില്ല; എന്നാല്‍ അഫ്രീദി ചിന്തിക്കും

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്ന് അക്രം പറഞ്ഞു. ''17 വര്‍ഷമായി സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട്. എന്നിട്ടും പലരും എന്റെ പേരെടുത്ത് പറഞ്ഞ് ജനശ്രദ്ധ നേടാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് ഖേദകരമാണ്. 

എനിക്ക് വേണമെങ്കില്‍ ഇവര്‍ക്കെതിരെ ഇത്തരത്തില്‍ സംസാരിക്കാം. വിവാദങ്ങളുണ്ടാക്കാം. എന്നാല്‍ ഞാനതിന് ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് കാരണം എനിക്ക്  ലഭിച്ച സ്‌നേഹത്തിലും ബഹുമാനത്തിലും ഞാന്‍ അഭിമാനിക്കുന്നു.'' അക്രം പറഞ്ഞു.

എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ പ്രഖ്യാപിച്ച് വാര്‍ണര്‍; പ്രമുഖര്‍ പുറത്ത്

1992ന് ശേഷം പാകിസ്താന്‍ മറ്റൊരു ലോകകപ്പ് നേടുന്നില്ലെന്ന് ഉറപ്പാക്കിയതാണ് അക്രത്തിന്റെ സംഭാവനയെന്ന് മുന്‍ പാക് താരമായ ആമിര്‍ സുഹൈല്‍ പറഞ്ഞിരുന്നു. 1996, 2003 വര്‍ഷങ്ങളിലെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു തൊട്ടുമുന്‍പ് അക്രത്തെ നായകനാക്കി നിശ്ചയിച്ചിരുന്ന നടപടിയെയാണ് ആമിര്‍ ചോദ്യം ചെയ്തത്. 

1992നുശേഷമുള്ള മൂന്നു ലോകകപ്പുകളില്‍ രണ്ടിലും ക്യാപ്റ്റനായിരുന്ന വസിം അക്രം കുറച്ചുകൂടി ആത്മാര്‍ഥത കാണിച്ചിരുന്നെങ്കില്‍ 1996, 1999, 2003 ലോകകപ്പുകള്‍ പാക്കിസ്ഥാന് നേടാന്‍ സാധിക്കുമായിരുന്നുവെന്ന് ആമിര്‍ സുഹൈല്‍ ആരോപിച്ചു.

click me!