മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഈവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒക്ടോബറിലാണ് പരമ്പര ആരംഭിക്കേണ്ടിരുന്നത്. നാല് ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്നതാണ് പരമ്പര. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പര നീട്ടിവെക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നും ആയിട്ടില്ല. എന്നാല്‍ മുന്‍നിശ്ചയ പ്രകാരം പരമ്പര നടക്കുകയാണെങ്കില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറാവുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.

ലാ ലിഗ ജൂണില്‍ പുനഃരാരംഭിക്കും..? വിവരങ്ങള്‍ പുറത്തുവിട്ട് ലെഗാനസ് പരിശീലകന്‍

സിഡ്‌നി മോണിംഗ് ഹെറാള്‍ഡുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ ഇന്ത്യന്‍ ടീംഗങ്ങള്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ പ്രവേശിക്കുമെന്നാണ് ധുമാല്‍ പറയുന്നത്. ''ഇത് സ്വഭാവികമായ നടപടി ക്രമമാണ്. നമ്മള്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് പോകുന്നു. അപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിക്കാതെ വേറെ വഴിയില്ല. രണ്ടാഴ്ച എന്നുള്ളത് നീണ്ട കാലയളവൊന്നും അല്ല. എല്ലാ കായിക താരങ്ങള്‍ക്കും ഇത് ബാധകമാണ്.'' ധുമാല്‍ പറഞ്ഞു. 

ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശിച്ച അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയെ കുരിച്ചും ധുമാല്‍ പ്രതികരിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിച്ച് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് ധുമാല്‍ പറഞ്ഞു. ടി20 ലോകകപ്പ് ഈ വര്‍ഷം തന്നെ നടത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും ധുമാല്‍ കൂട്ടിച്ചേര്‍ത്തു. 

സച്ചിനില്ലാത്ത ഒരു ലോകകപ്പ് ടീം..! ഇതിഹാസത്തെ പുറത്താക്കാനാവില്ല, എന്നാല്‍ അഫ്രീദി പുറത്താക്കും

''ടി20 ലോകകപ്പ് ഒരു വലിയ ടൂര്‍ണമെന്റാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ മിക്കതും ലോക്കഡൗണിലാണ്. ലൗക്ക്ഡൗണ്‍ മാറി തിരിച്ചെത്തിയ ഉടനെ അത്തരമൊരു ടൂര്‍ണമെന്റ് കളിക്കാനാവില്ല. കൃത്യമായ പിരിശീലനം നടത്തണം. ടൂര്‍ണമെന്റ് ആരംഭിക്കുക ബുദ്ധിമുട്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്.'' ധുമാല്‍ പറഞ്ഞുനിര്‍ത്തി. 

ഐപിഎല്ലിന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഎല്ലിനെ കുറിച്ച് ഒന്നും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.