ഫാബ് ഫോറില്‍ കോലി നാലാം സ്ഥാനത്തെ വരൂ, ഒന്നാമന്‍ വില്യംസണ്‍! കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ താരം

Published : Sep 08, 2024, 01:28 PM IST
ഫാബ് ഫോറില്‍ കോലി നാലാം സ്ഥാനത്തെ വരൂ, ഒന്നാമന്‍ വില്യംസണ്‍! കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ താരം

Synopsis

കെയ്ന്‍ വില്യംസണാണ് ഫാബുലസ് ഫോറിലെ ഒന്നാം സ്ഥാനത്തിന് അര്‍ഹനെന്നാണ് ഹീലിയുടെ പക്ഷം.

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ കുറിച്ച് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റര്‍ അലീസ ഹീലി നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ഫാബുലസ് ഫോറിലെ ക്രിക്കറ്റര്‍മാര്‍. എന്നാല്‍ ഹീലി പറയുന്നത് ഫാബുലസ് ഫോറില്‍ നാലാം സ്ഥാനം മാത്രമാണ് കോലിക്കുള്ളതെന്നാണ്.

കെയ്ന്‍ വില്യംസണാണ് ഫാബുലസ് ഫോറിലെ ഒന്നാം സ്ഥാനത്തിന് അര്‍ഹനെന്നാണ് ഹീലിയുടെ പക്ഷം. അവരുടെ വാക്കുകള്‍... ''ഞാന്‍ കോലിയെ നാലാം സ്ഥാനത്തായിട്ടാണ് ഉള്‍പ്പെടുന്നത്. ഒന്നാകെ അദ്ദേഹം ഒന്നാം നമ്പര്‍ ബാറ്ററാണ്. എന്നാല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ എനിക്ക് നാലാമതായിട്ടെ കാണാന്‍ കഴിയൂ. കണക്കുകളിലെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. എനിക്ക് കെയ്ന്‍ വില്യംസണിനെ ഒന്നാമത് നിര്‍ത്താന്‍ ഒരു കാരണമുണ്ട്. അദ്ദേഹം ന്യൂസിലന്‍ഡ് ടീമിനെ മൊത്തത്തില്‍ ഏറ്റെടുക്കുകയും മുന്നോട്ട് നയിക്കുകയുമാണ്. കോലി ലോകത്തെ ഏറ്റവും മികച്ച താരമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തിനൊപ്പം ഒരു വലിയ താരനിരയുണ്ട്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ ഇവരെല്ലാം വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്.'' ഹീലി വ്യക്തമാക്കി.

ഗോളടി തുടരാന്‍ ക്രിസ്റ്റിയാനോ! നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ഇന്നിറങ്ങും; സ്‌പെയ്‌നിനും മത്സരം

ഫാബുലസ് ഫോറില്‍ ഏറ്റവും കുറഞ്ഞ ആവറേജുള്ള താരമാണ് കോലി. 49.15 ശരാശരിയാണ് കോലിക്ക്. ബാക്കി മൂന്ന് താരങ്ങള്‍ക്കും 50ന് മുകളില്‍ ആവറേജുണ്ട്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റെടുത്താല്‍ മൂന്ന് പേരേക്കാളും ശരാശരി കോലിക്കുണ്ട്.

ഇതിനിടെ കോലിയെ, ജോ റൂട്ടുമായി താരതമ്യം ചെയ്തിരുന്നു മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. കോലിയെ പരിഹസിക്കുന്ന രീതിയിലാണ് പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഇരുവരുടേയും ടെസ്റ്റ് കരിയറുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. കോലിയേക്കാള്‍ കേമന്‍ റൂട്ടെന്ന് പറഞ്ഞുവെക്കുന്നതായിരുന്നു പോസ്റ്റ്.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍
റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്