കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് എന്തുകൊണ്ട്? വിമര്‍ശനവുമായി അമ്പാട്ടി റായുഡു

Published : Oct 31, 2026, 04:12 PM IST
Kuldeep Yadav

Synopsis

ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ കുൽദീപ് യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ താരം അമ്പാട്ടി റായുഡു. ചെറിയ ബൗണ്ടറികളുള്ള പിച്ചിൽ കുൽദീപിനെ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ത്യ ഇത്രയും റൺസ് വഴങ്ങില്ലായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവസാന ഓവറിൽ മയാങ്ക് യാദവിന് പിഴച്ചതായി ദിനേഷ് കാർത്തിക്കും വിലയിരുത്തി.

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരെ നാലാം ടി20യില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് വഴങ്ങിയത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യ ഇതുവരെ വഴങ്ങിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ചെറിയ ബൗണ്ടറികളുള്ള പിച്ചില്‍ സാഹചര്യം ആവശ്യപ്പെട്ട രീതിയിലല്ല ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും, കുല്‍ദീപ് യാദവിനെ ഉപയോഗിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു എന്നും റായുഡു അഭിപ്രായപ്പെട്ടു.

റായുഡുവിന്റെ വാക്കുകള്‍... ''അക്‌സര്‍ പട്ടേലും നമന്‍ ധീറും കുറച്ചുകൂടി വേഗത്തിലാണ് പന്തെറിയുന്നത്. എന്നാല്‍ സ്‌ട്രെയ്റ്റ് ബൗണ്ടറികള്‍ ചെറുതായ ഒരു ഗ്രൗണ്ടില്‍, ബാറ്റ്സ്മാന്‍മാര്‍ക്ക് വലിയ സ്‌ക്വയര്‍ ബൗണ്ടറികളെ ലക്ഷ്യമിടാന്‍ തക്കവണ്ണം പന്തിന്റെ വേഗത കുറയ്‌ക്കേണ്ടതുണ്ട്. വേഗത കുറച്ച് ബാറ്റ്സ്മാന്‍മാരെ വലിയ ബൗണ്ടറികളിലേക്ക് അടിക്കാന്‍ പ്രേരിപ്പിക്കാന്‍ ഇന്ത്യക്ക് നാലാം മത്സരത്തില്‍ കുല്‍ദീപ് യാദവിനെ ഉപയോഗിക്കാമായിരുന്നു.'' റായുഡു പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഇന്ത്യന്‍ ബൗളര്‍മാര്‍ ഫുള്‍ ലെങ്ത് ഡെലിവറികളെയാണ് കൂടുതലും ആശ്രയിക്കുന്നത്. പിച്ചില്‍ ബൗണ്ടറിയുടെ ദൂരം ചെറുതായതുകൊണ്ട് ഫുള്‍ ലെങ്ത് പന്തുകള്‍ പാളിയാല്‍ അത് സിക്‌സറുകളാകുമെന്ന് ഉറപ്പാണ്. അര്‍ഷ്ദീപ്, പ്രിന്‍സ്, നിതീഷ് എന്നിവരുടെ പ്രധാന ശക്തിയും ഫുള്‍ ലെങ്ത് പന്തുകളെറിയുന്നതാണ്. ഇന്നത്തെ മത്സരത്തിലെ അവസാന സ്‌കോര്‍ അത് വ്യക്തമാക്കുന്നുണ്ട്.'' റായുഡു കൂട്ടിച്ചേര്‍ത്തു.

അതേസമയം, മത്സരത്തിലെ അവസാന ഓവറില്‍ പേസര്‍ മയാങ്ക് യാദവ് തന്റെ സ്വാഭാവിക ശൈലിയില്‍ നിന്ന് വ്യതിചലിച്ചതായി മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് വിലയിരുത്തി. ആദ്യ മൂന്ന് ഓവറുകളില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയ മയാങ്ക്, തന്റെ അവസാന ഓവറില്‍ 20 റണ്‍സാണ് വഴങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹോങ്കോംഗ് സിക്‌സസില്‍ ഇന്ത്യക്കെതിരായ ജയം ആഘോഷിച്ച് പാക് പ്രധാനമന്ത്രി; എക്‌സില്‍ കടുത്ത ട്രോളും പരിഹാസവും
'വൈഭവ് സൂര്യവംശിയെ സമ്മര്‍ദ്ദത്തിലാക്കരുത്'; സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് സനത് ജയസൂര്യ