ജഗദീഷന് അതിവേഗ സെഞ്ചുറി, ബദോനിക്ക് ഫിഫ്റ്റി; സന്നാഹത്തില്‍ ഇന്ത്യ എ ടീമിനെതിരെ അമേരിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

Published : Feb 02, 2026, 07:06 PM IST
Tilak Varma

Synopsis

ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ എ ടീം കൂറ്റൻ സ്കോർ പടുത്തുയർത്തി. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ തിലക് വർമ്മയും (38) മികച്ച പ്രകടനം കാഴ്ചവച്ചു.

നവി മുംബൈ: ഇന്ത്യ എ ടീമിനെതിരായ ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ അമേരിക്കയ്ക്ക് 239 റണ്‍സ് വിജയലക്ഷ്യം. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. എന്‍ ജഗദീഷന്റെ (55 പന്തില്‍ 104) സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ആയുഷ് ബദോനി 26 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നു. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ തിലകര്‍ വര്‍മ (24 പന്തില്‍ 38) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടി20 ലോകകപ്പിന് മുമ്പ് താളം കണ്ടെത്തുന്നിന് മുന്നോടിയായാണ് തിലകിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്.

നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്ത ശേഷം പ്രിയാന്‍ഷ് ആര്യ (28) ആദ്യം മടങ്ങി. തുടര്‍ന്ന് തിലക് - ജഗദീഷന്‍ സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തിലക് 14-ാം ഓവറില്‍ മടങ്ങി. 24 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. തുടര്‍ന്ന ജഗദീഷന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. വൈകാതെ മടങ്ങുകയും ചെയ്തു. നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഉന്നിംഗ്‌സ്. ബദോനിക്കൊപ്പം 73 റണ്‍സ് ചേര്‍ക്കാന്‍ ജഗദീഷന് സാധിച്ചിരുന്നു. രണ്ട് പന്തുകള്‍ മാത്രം നേരിട്ട റിയാന്‍ പരാഗ്, ബദോനിക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം.

ഇന്ത്യ എ: എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, തിലക് വര്‍മ, നമന്‍ ധിര്‍, ആയുഷ് ബദോനി (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഉര്‍വില്‍ പട്ടേല്‍, അശുതോഷ് ശര്‍മ, രവി ബിഷ്ണോയ്, ഖലീല്‍ അഹമ്മദ്, മായങ്ക് യാദവ്, അശോക് ശര്‍മ, വിപ്രരാജ് നിഗം, വിപ്രരാജ് നിഗം.

അമേരിക്ക: ആന്‍ഡ്രീസ് ഗൗസ്, സായ്‌തേജ മുക്കമല്ല, മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷെഹാന്‍ ജയസൂര്യ, ശുഭം രഞ്ജനെ, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ഷയാന്‍ ജഹാംഗീര്‍, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്, അലി ഖാന്‍, സൗരഭ് നേത്രവല്‍കര്‍, മിലിന്ദ് കുമാര്‍, മുഹമ്മദ് മുഹ്‌സിന്‍, നൊസ്തുഷ് കെഞ്ചിഗെ, ജസ്ദീപ് സിംഗ്.

മറ്റൊരു സന്നാഹ മത്സരത്തില്‍ നമീബിയയും ഇന്ത്യ എ ടീമിനെതിരെ കളിക്കുന്നുണ്ട്. അതിലും തിലക് വര്‍മ കളിക്കുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട മറ്റാരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ബുധനാഴ്ച്ച നടക്കാനുണ്ട്. ഈ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെ ഓപ്പണറായേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മടങ്ങിവരവില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് തിലക് വര്‍മ; അമേരിക്കയ്‌ക്കെതിരെ ഇന്ത്യ എ കൂറ്റന്‍ സ്‌കോറിലേക്ക്
വിരാട് കോലിയേയും മറികടന്ന് ബാബര്‍ അസം, റെക്കോര്‍ഡ്; ടി20 ലോകകപ്പിന് മുമ്പ് പാകിസ്ഥാന് വലിയ ആശ്വാസം