
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49-ാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ആരാധക കൂട്ടമായ ബാര്‍മി ആര്‍മി ആശംസ അറിയിച്ച് ചെയ്ത ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സച്ചില്‍ പുറത്തായി മടങ്ങുന്നതും പിന്നിലെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ സച്ചിന്‍റെ വിക്കറ്റ് ആഘോഷിക്കുന്നതുമായ ചിത്രത്തിനൊപ്പനാണ് ബാര്‍മി ആര്‍മി സച്ചിന് ജന്‍മദിനാശംസ നേര്‍ന്നത്.
ഇതിനെതിരെ ഇന്ത്യന്‍ ആരാധധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ സച്ചിന്‍റെ പ്രകടനങ്ങളുടെ വീഡിയോ സഹിതമാണ് ആരാധകര്‍ പലരും മറുപടി നല്‍കിയത്.
24 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോര്‍ഡുള്ള കളിക്കാരനാണ് സച്ചിന്‍. ഇംഗ്ലണ്ടിനെിരെ കളിച്ച 69 മത്സരങ്ങളില്‍ 3990 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ ഒമ്പത് സെഞ്ചുറിയും 23 അര്‍ധസെഞ്ചുറികളുമുണ്ട്.
24 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍, 34357 റണ്‍സാണ് സച്ചിന്‍ നേടിയത്. 100 രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനും സച്ചിനാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!