
രാജ്കോട്ട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം മോശമാക്കിയില്ല. അഞ്ചാം നമ്പറില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ സര്‍ഫറാസ് വെടിക്കെട്ട് ഫിഫ്റ്റി അടിച്ചാണ് അരങ്ങേറ്റം ആഘോഷമാക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ അതിവേഗ അര്‍ധസെഞ്ചുറി നേടിയ സര്‍ഫറാസ് പക്ഷെ ഒടുവില്‍ രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായി.
48 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സര്‍ഫറാസ് സെഞ്ചുറിയിലേക്കെന്ന് തോന്നിച്ചപ്പോഴാണ് അപ്രതീക്ഷിതമായി റണ്ണൗട്ടായത്. രോഹിത് പുറത്തായശേഷം ഇന്ത്യന്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ച സര്‍ഫറാസ് ടീം സ്കോര്‍ 300 കടന്നതിന് പിന്നാലെയാണ് റണ്ണൗട്ടായത്. ആന്‍ഡേഴ്സന്‍റെ പന്ത് മിഡോണിലേക്ക് തട്ടിയിട്ട ജഡേജ സര്‍ഫറാസിനെ അതിവേഗ സിംഗിളിനായി ക്ഷണിച്ചു. തിരിഞ്ഞുനോക്കാതെ സര്‍ഫറാസ് ഓടി തുടങ്ങിയപ്പോഴേക്കും ജഡേജ തിരിച്ചു ക്രീസില്‍ കയറി. എന്നാല്‍ മുന്നോട്ടാടി ഓടി തുടങ്ങിയ സര്‍ഫറാസ് നിന്ന് തിരിഞ്ഞോടാന്‍ നോക്കിയെങ്കിലും തൊട്ടടുത്ത് നിന്ന് മാര്‍ക്ക് വുഡ് എറിഞ്ഞ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടായി.
അവര്‍ രണ്ടുപേരും ഒരേതൂവല്‍ പക്ഷികള്‍; ഗില്ലിനെതിരെ തുറന്നടിച്ച് മുന്‍ താരം
66 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സും പറത്തിയാണ് സര്‍ഫറാസ് 62 റണ്‍സടിച്ചത്. ആദ്യ ദിവസത്തെ കളിക്കൊടുവില്‍ സര്‍ഫറാസിനെ ജഡേജ അനാവശ്യമായി റണ്ണൗട്ടാക്കിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തലയില്‍ കൈവെച്ചു. പിന്നെ തലയിലെ തൊപ്പിയൂരി അരിശത്തോടെ നിലത്തേക്ക് എറിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി റണ്‍സടിച്ചു കൂട്ടുന്ന സര്‍ഫറാസിന് ഏറെ നാളത്തെ അവഗണനക്ക് ശേഷമാണ് ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചത്. അരങ്ങേറ്റം സെഞ്ചുറിയിലൂടെ ആഘോഷിക്കാനുള്ള അവസരമാണ് സര്‍ഫറാസിന് അനാവശ്യ റണ്ണൗട്ടിലൂടെ നഷ്ടമായത്. നേരത്തെ 33-3 എന്ന നിലയില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യയെ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിലൂടെ രോഹിത്തും ജഡേജയും ചേര്‍ന്നാണ് കരകയറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!