ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും നിപാശപ്പെടുത്തിയ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജക്കും പരിക്കേറ്റതോടെയാണ് ഗില്ലിന് രണ്ടാം ടെസ്റ്റിലും അവസരം ലഭിച്ചത്.
രാജ്കോട്ട്: വിമര്‍ശകര്‍ക്ക് മറുപടിയുമായി വിശാഖപട്ടണം ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും രാജ്കോട്ടില്‍ വീണ്ടും പൂജ്യത്തിന് പുറത്തായ ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആദ്യ രണ്ട് ടെസ്റ്റുകളിലും നിരാശപ്പെടുത്തിയതിന് പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യരെപ്പോലെയാണ് ഗില്ലും അതേ ബോട്ടിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ശ്രേയസ് അയ്യര്‍ പുറത്തുപോയത് പരിക്ക് കൊണ്ടു മാത്രമല്ല. ശ്രേയസ് സെലക്ഷന് തയാറായിരുന്നു. മൂന്നാം ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും നാലും അഞ്ചും ടെസ്റ്റിലെങ്കിലും അവന്‍ കളിക്കാന്‍ തയാറായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ അവനെ ഒഴിവാക്കി. അതേ ബോട്ടിലാണ് ഇപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും യാത്ര.
ടെസ്റ്റ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യൻ നായകനുമില്ലാത്ത നേട്ടം, തല ഉയര്‍ത്തി രോഹിത്
അവസാന 13 ഇന്നിംഗ്സില്‍ ശ്രേയസ് ഒരു അര്‍ധസെഞ്ചുറി പോലും നേടിയിരുന്നില്ല. ശരാശരിയാകട്ടെ 20ല്‍ താഴെയായിരുന്നു, 2021ല്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയശേഷം രണ്ടാം ടെസ്റ്റ് സെഞ്ചുറി ഇതുവരെ നേടിയിട്ടില്ല. അങ്ങനെയാണ് ശ്രേയസ് ഇന്ത്യന്‍ ടീമിന്‍റെ പടിക്കു പുറത്തായത്. ഇപ്പോള്‍ ഗില്ലും അതേപാതയിലാണെന്നും ആാകാശ് ചോപ്ര പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും നിപാശപ്പെടുത്തിയ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജക്കും പരിക്കേറ്റതോടെയാണ് ഗില്ലിന് രണ്ടാം ടെസ്റ്റിലും അവസരം ലഭിച്ചത്. ആദ്യ ഇന്നിംഗ്സില്‍ വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നടുവില്‍ നില്‍ക്കെ ആദ്യ ഇന്നിംഗ്സില്‍ 34 റണ്‍സ് മാത്രമെടുത്ത് പുറത്തായ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയതോടെയാണ് അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ സ്ഥാനം ഉറപ്പിച്ചത്. അവസാനം കളിച്ച 16 ഇന്നിംഗ്സില്‍ ഒരു സെഞ്ചുറി മാത്രമാണ് ഗില്ലിന്‍റെ പേരിലുള്ളത്.
