Latest Videos

ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മുന്നേറണോ? മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ

By Web TeamFirst Published Nov 12, 2022, 3:46 PM IST
Highlights

തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ടീമിനും താരങ്ങള്‍ക്കുമെതിരെ ഉണ്ടായത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ഇനിയും കളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന അഭിപ്രായമുണ്ടായി.

ബംഗളൂരു: ടി20 ലോകകപ്പ് നേടുമെന്ന് ഉറപ്പുള്ള ടീമുകളില്‍ ഒന്നായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ. എന്നാല്‍ നിറംമങ്ങിയ പ്രകടനത്തോടെ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ടീമിനും താരങ്ങള്‍ക്കുമെതിരെ ഉണ്ടായത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ഇനിയും കളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന അഭിപ്രായമുണ്ടായി. സീനിയേഴ്‌സ് വഴിമാറി യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയര്‍ന്നു.

എന്നാല്‍ വരും ദിവസങ്ങളില്‍ ടീമിന് മികച്ച വിജയങ്ങളുണ്ടാന്‍ എന്ത്് ചെയ്യണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. പന്തെറിയാന്‍ കഴിയുന്നു ബാറ്റര്‍മാര്‍ ടീമില്‍ വേണമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീകനുമായിരുന്നു അനില്‍ കുംബ്ലെ പറയുന്നത്. ''ഇന്ത്യന്‍ ക്രിക്കറ്റില്‍ എനിക്കു പറയാനുള്ളത്, പന്തെറിയാന്‍ അറിയുന്ന ബാറ്റര്‍മാര്‍ വേണമെന്നതാണ്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ടീമിനെ കണ്ട് പഠിക്കൂ. അവരുടെ ടീമിന് ബാലന്‍സുണ്ട്. ലിയാം ലിവിംഗ്സ്റ്റണെ മനോഹരമായി അവര്‍ ഉപയോഗപ്പെടുത്തി. മൊയീന്‍ അലിക്ക് പന്തെറിയേണ്ട ആവശ്യം പോലും വന്നില്ല. ഇത്തരം സാധ്യതകളാണ് ഇന്ത്യക്കും വേണ്ടത്.'' കുംബ്ലെ പറഞ്ഞു. 

നേരത്തെ, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും ടീമില്‍ വരുത്തേണ്ട മാറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പറയുന്നത് മലയാളിതാരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണമെന്നാണ്. ഉത്തപ്പയുടെ വാക്കുകള്‍... ''ഇന്ത്യന്‍ ടീമിലിപ്പോള്‍ യുവതാരങ്ങള്‍ക്കുള്ള വാതില്‍ മലക്കെ തുറന്നിട്ടുണ്ട്. പകരക്കാരെ കൊണ്ടുവരാനുള്ള സമയമാണിത്. തലമുറമാറ്റം വേണം. ഭാവിയിലേക്കാണ് ഇനി നോക്കേണ്ടത്. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാദി എന്നീ താരങ്ങള്‍ ടീമില്‍ വരണം. ഇരുവരും കഴിവുള്ള താരങ്ങളാണ്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉമ്രാന്‍ മാലിക്, ദീപക് ഹൂഡ എന്നിവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.'' ഉത്തപ്പ പറഞ്ഞു.

എല്ലാം ദൈവത്തിന്റെ കൈകളിലാണ്! ടി20 ലോകകപ്പ് നേടുമോയെന്നുള്ള ചോദ്യത്തിന് ബാബര്‍ അസമിന്റെ മറുപടി

click me!