ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ആന്‍ഡേഴ്‌സണ് പിന്നാലെ മറ്റൊരു പേസര്‍ക്ക് കൂടി പരിക്ക്

Published : Aug 07, 2019, 09:34 PM IST
ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ആന്‍ഡേഴ്‌സണ് പിന്നാലെ മറ്റൊരു പേസര്‍ക്ക് കൂടി പരിക്ക്

Synopsis

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ജയിംസ് ആന്‍ഡേഴ്‌സണ് പിന്നാലെ ഒല്ലി സ്റ്റോണിനും രണ്ടാം ടെസ്റ്റ് നഷ്ടമാവും. പുറംവേദനയാണ് താരത്തിന് വിനയായത്.

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ജയിംസ് ആന്‍ഡേഴ്‌സണ് പിന്നാലെ ഒല്ലി സ്റ്റോണിനും രണ്ടാം ടെസ്റ്റ് നഷ്ടമാവും. പുറംവേദനയാണ് താരത്തിന് വിനയായത്. പരിശീലനത്തിനിടെയാണ് താരത്തിന് പുറംവേദന അനുഭവപ്പെട്ടത്. രണ്ടാം ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. 

പരിക്ക് കാരണം ആന്‍ഡേഴ്‌സണ് 14ന് ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയില്ലെന്ന് ഔദ്യോഗിക വാര്‍ത്ത വന്നിരുന്നു. സ്‌റ്റോണിനും പരിക്കേറ്റതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. മിക്കവാറും ജോഫ്ര ആര്‍ച്ചറെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

രണ്ടാം ടെസ്റ്റില്‍ വിജയിച്ചെങ്കില്‍ മാത്രമെ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ സാധിക്കൂ. ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ 251 റണ്‍സിനാണ് വിജയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് പോര, നല്ല പണി കിട്ടും'; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരങ്ങള്‍
സിംബാബ്‌വെ ആണയിടുന്നു, വെറുതെയങ്ങ് പോവില്ല; ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ടീം, ജയം ആറ് വിക്കറ്റിന്