ബോറടിച്ചപ്പോള്‍ കോലി കോക്രി കാണിച്ചു; കിറുക്കനായ ഡൈനോസറെന്ന് അനുഷ്‌ക- ട്രോള്‍ വീഡിയോ കാണാം

Published : May 20, 2020, 01:45 PM ISTUpdated : May 20, 2020, 01:47 PM IST
ബോറടിച്ചപ്പോള്‍ കോലി കോക്രി കാണിച്ചു; കിറുക്കനായ ഡൈനോസറെന്ന് അനുഷ്‌ക- ട്രോള്‍ വീഡിയോ കാണാം

Synopsis

ട്ടിലേക്ക് നടന്നുവരുന്ന കോലിയുടെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക രീതിയില്‍ കോക്രി കാണിച്ചാണ് കോലിയുടെ നടത്തം. 

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മകന്‍ അര്‍ജുന്റെ മുടിവെട്ടും. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണെങ്കി നിര്‍ത്താതെ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്ക് ഇന്‍സ്റ്റഗ്രാം ലൈവില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമയമില്ല. യൂസ്‌വേന്ദ്ര ചാഹലാവട്ടെ ആരെങ്കിലും ലൈവ് ചെയ്യുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയാണ്, അതിലേക്ക് ഇടിച്ചുകേറാന്‍. ഇങ്ങനെയൊക്കെയാണ് ക്രിക്കറ്റ് താരങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത സമയം ചെലവഴിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഇതുവരെ ലൈവില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. 

എന്നാല്‍ കോലിയുടെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ. വീട്ടിലേക്ക് നടന്നുവരുന്ന കോലിയുടെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക രീതിയില്‍ കോക്രി കാണിച്ചാണ് കോലിയുടെ നടത്തം. വീഡിയോയ്ക്ക് അനുഷ്‌ക നല്‍കിയ കുറിപ്പായിരുന്നു രസകരം. ''കിറുക്കനായി ഒരു ഡൈനോസര്‍ മുന്നില്‍പ്പെട്ടു...'' എന്നായിരുന്നു അനുഷ്‌കയുടെ കുറിപ്പ്. രസകരായ വീഡിയോ കാണാം...

 

 

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്