'ഒരു അച്ഛന്റെ ചുമതല'; അര്‍ജുന്റെ മുടി മുറിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- വീഡിയോ കാണാം

Published : May 19, 2020, 10:43 PM ISTUpdated : May 20, 2020, 11:23 AM IST
'ഒരു അച്ഛന്റെ ചുമതല'; അര്‍ജുന്റെ മുടി മുറിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- വീഡിയോ കാണാം

Synopsis

ഇന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വ്യത്യസ്തമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍. മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മുടി വെട്ടുന്നതാണ് വീഡിയോ.

മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. വിരസത മറികടക്കാന്‍ ഓരോ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഇവരെല്ലാം. രോഹിത് ശര്‍മ മറ്റുതാരങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വരാറുണ്ട്. വിരാട് കോലിയും അങ്ങനെയൊക്കെതന്നെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ഇതിഹാസതാരം സച്ചിന്‍ ടെല്‍ക്കര്‍ക്കും കാര്യങ്ങളൊന്നും വ്യത്യസ്ഥമല്ല. അദ്ദേഹവും വീട്ടില്‍ തന്നെ. 

ഇന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വ്യത്യസ്തമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍. മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മുടി വെട്ടുന്നതാണ് വീഡിയോ. ഫോട്ടോയുടെ കൂടെയുള്ള കുറിപ്പ് ഇങ്ങനെ... ''ഒരു അച്ഛനെന്ന നിലയില്‍ നമ്മളെല്ലാം ചെയ്തുകൊടുക്കണം. കുട്ടികള്‍ക്കൊപ്പം കളിക്കണം, അവര്‍ക്കൊപ്പം വ്യായാമം ചെയ്യണം, മുടിവെട്ടികൊടുക്കണം. ഈ ഹെയര്‍കട്ട് എന്തുതന്നെ ആയാലും മനോഹരമായിരിക്കും.'' സച്ചിന്‍ പങ്കുവച്ച വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്