വെടിക്കെട്ട് സെഞ്ചുറിയുമായി രാഹുൽ ദ്രാവിഡിന്‍റെ മകൻ അൻവയ്, വിനു മങ്കാദ് ട്രോഫിയില്‍ ഗുജറാത്തിനെ തകര്‍ത്ത് കര്‍ണാടക

Published : Oct 16, 2026, 07:40 PM IST
who is Rahul Dravid Son Anvay Dravid

Synopsis

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ചാം വിക്കറ്റിൽ സമീർ ഭണ്ഡാരിയും യാഷ് പഞ്ച്വാനിയും ചേർന്ന് പടുത്തുയർത്തിയ 217 റൺസിന്‍റെ കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് 357 റൺസെന്ന പടു കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

വിശാഖപട്ടണം: വിനൂ മങ്കാദ് ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്‍റെ മകൻ അൻവയ് ദ്രാവിഡ്. ഗുജറാത്തുയർത്തിയ 358 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കർണാടകയെ 100 പന്തിൽ 151 റൺസ് അടിച്ചുകൂട്ടി അൻവയ് അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ചു. 23 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു അൻവയിന്‍റെ ഇന്നിംഗ്സ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ചാം വിക്കറ്റിൽ സമീർ ഭണ്ഡാരിയും യാഷ് പഞ്ച്വാനിയും ചേർന്ന് പടുത്തുയർത്തിയ 217 റൺസിന്‍റെ കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് 357 റൺസെന്ന പടു കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടകയ്ക്കായി ക്യാപ്റ്റൻ അൻവയ് ദ്രാവിഡും ധ്രുവ് കൃഷ്ണനും ചേർന്ന് മൂന്നാം വിക്കറ്റിൽ 204 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി മത്സരം കർണാടകയുടെ കൈപ്പിടിയിലാക്കി. അൻവയിന്‍റെ വൻ ബാറ്റിംഗ് കരുത്തിൽ 5 വിക്കറ്റ് ശേഷിക്കെ കർണാടക ലക്ഷ്യം മറികടന്നു.17-കാരനായ അൻവയ് വിനൂ മങ്കാദ് ട്രോഫിയിൽ കർണാടകയെയാണ് നയിക്കുന്നത്.

മുൻ മത്സരത്തിൽ ഡൽഹിക്കെതിരെ വെറും 41 പന്തിൽ 85 റൺസ് അടിച്ച് അൻവയ് തിളങ്ങിയിരുന്നു. കഴിഞ്ഞ നവംബറിൽ അഫ്ഗാനിസ്ഥാനെതിരായ അണ്ടർ-19 പരമ്പരയിലൂടെയാണ് താരം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. വരാനിരിക്കുന്ന അണ്ടർ-19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അൻവയ് ദ്രാവിഡും വീരേന്ദർ സെവാഗിന്‍റെ മകൻ ആര്യവീർ സെവാഗും തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരാധകര്‍ക്ക് നിരാശ, പരമ്പര വിജയികളെ നിര്‍ണയിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20ക്ക് മഴ ഭീഷണി
19 ഫോര്‍, 8 സിക്സ്, വിനു മങ്കാദ് ട്രോഫിയിൽ 143 പന്തില്‍ 173 റൺസ് അടിച്ചുകൂട്ടി സെവാഗിന്‍റെ മകൻ ആര്യവീർ