Latest Videos

ആഷസ് പിടിക്കാന്‍ ഓസീസ്; ഇതിഹാസത്തെ തിരികെ വിളിച്ചു

By Web TeamFirst Published Sep 2, 2019, 8:53 PM IST
Highlights

ഓസീസ് മികച്ച പ്രകടനം നടത്തിയ ആദ്യ രണ്ട് ടെസ്റ്റിലും വോ ടീമിനൊപ്പം ഉണ്ടായിരുന്നു

ലണ്ടന്‍: ആഷസ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റിന് തൊട്ടുമുന്‍പ് മുൻ നായകന്‍ സ്റ്റീവ് വോയെ ഓസീസ് പരിശീലക സംഘത്തിലേക്ക് തിരികെ വിളിച്ചു. അടിയന്തരമായി ടീമിനൊപ്പം ചേരണമെന്ന മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിന്‍റെ അഭ്യര്‍ത്ഥന വോ സ്വീകരിക്കുകയായിരുന്നു. 

വോ ഒപ്പമില്ലാതിരുന്ന മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ തോറ്റതാണ് തീരുമാനത്തിന് കാരണം. ഓസീസ് മികച്ച പ്രകടനം നടത്തിയ ആദ്യ രണ്ട് ടെസ്റ്റിലും വോ ടീമിനൊപ്പം ഉണ്ടായിരുന്നു. ബാറ്റിംഗ് ഉപദേഷ്ടാവ് എന്നതിനപ്പുറം സ്റ്റീവ് വോ മികച്ച മനശാസ്‌ത്രവിദഗ്ധനാണെന്നും അദേഹത്തിന്‍റെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകുമെന്നും ജസ്റ്റിൻ ലാംഗർ പറഞ്ഞു. ഓവലിലെ അവസാന ടെസ്റ്റിലും വോ ടീമിനൊപ്പം തുടരും.

click me!