
അഡ്‌ലെയ്‌ഡ്: ആഷസ് പരമ്പരയില്‍ (Ashes 2021-22) അഡ്‌ലെയ്‌ഡില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റില്‍ (Australia vs England 2nd Test) ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ മാര്‍നസ് ലബുഷെയ്‌ന് (Marnus Labuschagne) സെഞ്ചുറി അനുവദിച്ചത് ഇംഗ്ലീഷ് വിക്കറ്റ് ജോസ് ബട്ട്‌ലറുടെ ( Jos Buttler) രണ്ട് വീഴ്‌ചകളാണ്. ആദ്യദിനം രണ്ട് തവണയാണ് ലബുഷെയ്‌ന്‍റെ ക്യാച്ച് ബട്ട്‌ലര്‍ നിലത്തിട്ടത്. മോശം വിക്കറ്റ് കീപ്പിംഗിന് ബട്ട്‌ലറെ പരിഹസിച്ച് ഓസീസ് വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് (Adam Gilchrist) രംഗത്തെത്തി.
'ജോസ് ബട്ട്‌ലര്‍ നല്ലൊരു മനുഷ്യനാണ്. എന്നിരുന്നാലും ഒരു ഇംഗ്ലീഷ് ക്രിക്കറ്റാണ് എന്നതിനാല്‍ അധികം കരുണ കാണിക്കാനാവില്ല. നമ്മളെല്ലാം കണ്ടപോലെ മാര്‍ക്കസ് ഹാരിസിനെ പുറത്താക്കാന്‍ അദേഹമൊരു വിസ്‌മയ ക്യാച്ചെടുത്തു. ഏറ്റവും മികച്ച വിക്കറ്റ് കീപ്പിംഗ് ക്യാച്ചുകളിലൊന്ന്. എന്നാല്‍ പിന്നാലെ വ്യക്തിഗത സ്‌കോര്‍ 21ല്‍ നില്‍ക്കേ മാര്‍നസ് ലബുഷെയ്‌നെ കൈവിട്ടു.
ഇംഗ്ലീഷ് വിക്കറ്റ് കീപ്പിംഗ് സ്റ്റൈലിനെയും സാങ്കേതികതയേയും കുറിച്ച് ഞാന്‍ അധികം പറയാനില്ല. എന്നാല്‍ അവരൊരിക്കലും ഓസീസ് സാഹചര്യങ്ങള്‍ക്ക് ഉചിതമായ വിക്കറ്റ് കീപ്പര്‍മാരാണ് എന്ന് തോന്നിയിട്ടില്ല. കാലുകളുടെ ചലനത്തിലും പന്ത് കൈക്കലാക്കുന്നതിലും അല്‍പം അലസന്‍മാരാണ്. ഗാലറിയിലുണ്ടായിരുന്ന ചില ആരാധകര്‍ ഉറങ്ങുകയായിരുന്നു എന്ന് എനിക്കുറപ്പാണ്. ജോസ് ബട്ട്‌ലറും ചിലപ്പോള്‍ ഉറക്കത്തിലായിരുന്നിരിക്കാം. പൂര്‍ണ ഏകാഗ്രത കൈവരിക്കാന്‍ താരത്തിനായില്ല' എന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഓസീസ് ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ പുറത്താക്കാന്‍ വിക്കറ്റിന് പിന്നില്‍ പാറിപ്പറന്ന ബട്ട്‌ലറാണ് പിന്നീട് രണ്ട് തവണ മാര്‍നസ് ലബുഷെയ്‌നെ വിട്ടുകളഞ്ഞ് കുപ്രസിദ്ധി നേടിയത്. ആദ്യ ക്യാച്ച് ലബുഷെയ്‌ന്‍ 21 റണ്‍സില്‍ നില്‍ക്കേയായിരുന്നു എങ്കില്‍ രണ്ടാം ക്യാച്ച് പാഴായത് ആദ്യദിനം അവസാന സെഷനില്‍ വ്യക്തിഗത സ്‌കോര്‍ 95ല്‍ വച്ചായിരുന്നു. അവസരം മുതലെടുത്ത ലബുഷെയ്‌ന്‍ രണ്ടാം ദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ തന്‍റെ ആറാം ടെസ്റ്റ് സെഞ്ചുറി തികച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!