Ashes Pink ball Test : ചേ‌ഞ്ച് വേണത്രേ ചേഞ്ച്...ഓഫ് സ്‌പിന്‍ എറിഞ്ഞ് ഇംഗ്ലീഷ് പേസര്‍, കണ്ണുതള്ളി ആരാധകര്‍

By Web TeamFirst Published Dec 19, 2021, 2:04 PM IST
Highlights

ഇംഗ്ലീഷ് പേസര്‍ ഓലി റോബിന്‍സണിന്‍റെ ഓഫ് സ്‌പിന്‍ വൈറല്‍. ആഷസ് രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനമാണ് സംഭവം. 

അഡ്‌ലെയ്‌ഡ്: പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ആഷസ് (Australia vs England 2nd Test) ടെസ്റ്റില്‍ ആരാധകരെ അതിശയിപ്പിച്ച് ഇംഗ്ലീഷ് പേസര്‍ ഓലി റോബിന്‍സണിന്‍റെ(Ollie Robinson) ബൗളിംഗ് ട്വിസ്റ്റ്. നാലാം ദിനം ഓസീസ് രണ്ടാം ഇന്നിംഗ്‌സിന്‍റെ 35-ാം ഓവറില്‍ 79/4 എന്ന സ്‌കോറില്‍ നില്‍ക്കേ തീപാറും പേസിന് പകരം ഓഫ് സ്‌പിന്‍ എറിയുകയായിരുന്നു റോബിന്‍സണ്‍. ട്രാവിസ് ഹെഡിനും(Travis Head) മാര്‍നസ് ലബുഷെയ്‌നുമെതിരെ(Marnus Labuschagne) രണ്ട് റണ്‍സേ റോബിന്‍സണ്‍ വിട്ടുകൊടുത്തുള്ളൂ. 

മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് 230/9 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ‌്‌‌തപ്പോള്‍ റോബിന്‍സണ്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 15 ഓവര്‍ പന്തെറിഞ്ഞ താരം 54 റണ്‍സ് വഴങ്ങി നായകന്‍ സ്റ്റീവ് സ്‌മിത്ത്, അര്‍ധ സെഞ്ചുറി വീരന്‍ ട്രാവിസ് ഹെഡ് എന്നിവരെയാണ് മടക്കിയത്. ഹെഡ് 51 ഉം സ്‌മിത്ത് ആറും റണ്‍സാണ് നേടിയത്. നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ റോബിന്‍സണ്‍ സെഞ്ചുറിവീരന്‍ മാര്‍നസ് ലബുഷെയ്‌നെ(103) പുറത്താക്കിയിരുന്നു. 

England pacer Ollie Robinson bowling off spin 🤯😂

pic.twitter.com/ado3C7MC0V

— CRICKET VIDEOS 🏏 (@AbdullahNeaz)

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയ. 247 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് നാലാം ദിനം രണ്ടാം സെഷനില്‍ 9 വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്‌തു. ഇതോടെ ആകെ 467 റണ്‍സിന്‍റെ ലീഡായി സ്‌മിത്തിനും കൂട്ടര്‍ക്കും. 

ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഓസീസിന് മൈക്കല്‍ നെസര്‍(3), മാര്‍ക്കസ് ഹാരിസ്(23), സ്റ്റീവ് ‌സ്‌മിത്ത്(6), ട്രാവിഡ് ഹെഡ്(51), മാര്‍നസ് ലബുഷെയ്‌ന്‍(51), അലക്‌സ് ക്യാരി(6), മിച്ചല്‍ സ്റ്റാര്‍ക്ക്(19), ജേ റിച്ചാര്‍ഡ്‌സണ്‍(8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്‌ടമായി. 33 റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍(13) മൂന്നാം ദിനം പുറത്തായിരുന്നു. ഇംഗ്ലണ്ടിനായി റോബിന്‍സണും റൂട്ടും മലനും രണ്ട് വീതവും ആന്‍ഡേഴ്‌സണും ബ്രോഡും ഓരോ വിക്കറ്റും വീഴ്‌ത്തി. 

Ashes Pink ball Test : ഓസ്‌ട്രേലിയക്ക് ഹിമാലയന്‍ ലീഡ്; ഇംഗ്ലണ്ടിന് എളുപ്പമാകില്ല, 468 റണ്‍സ് വിജയലക്ഷ്യം

click me!