Ashes : രണ്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചാരമാക്കിയിട്ടും കൊതിതീരുന്നില്ല; ഓസീസ് സ്‌ക്വാഡിലേക്ക് അപ്രതീക്ഷിതതാരം

Published : Dec 21, 2021, 11:54 AM ISTUpdated : Dec 21, 2021, 11:59 AM IST
Ashes : രണ്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചാരമാക്കിയിട്ടും കൊതിതീരുന്നില്ല; ഓസീസ് സ്‌ക്വാഡിലേക്ക് അപ്രതീക്ഷിതതാരം

Synopsis

അഡ്‌ലെയ്‌ഡില്‍ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്ന സ്‌കോട്ട് ബോളണ്ട് സ്‌ക്വാഡിനൊപ്പം ചേരും

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ (Ashes 2021-22) ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിനെ വകവരുത്തിയതിന് പിന്നാലെ ബോക്‌സിംഗ് ഡേ (Boxing Day Test) പോരിനായുള്ള സ്‌ക്വാഡിലേക്ക് അപ്രതീക്ഷിത താരത്തെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia). മെല്‍ബണില്‍ 26-ാം തിയതി ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനായി വിക്‌ടോറിയന്‍ പേസര്‍ സ്‌കോട്ട് ബോളണ്ടിനെയാണ് (Scott Boland) സ്‌ക്വാഡില്‍ ചേര്‍ത്തത്. 

അഡ്‌ലെയ്‌ഡില്‍ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്ന സ്‌കോട്ട് ബോളണ്ട് സ്‌ക്വാഡിനൊപ്പം ചേരും. രണ്ടാം ടെസ്റ്റിലെ ജയശേഷം ഓസീസ് പേസ് നിരയുടെ ഫിറ്റ്‌നസ് മെഡിക്കല്‍ സംഘം വിലയിരുത്തിയ ശേഷമാണ് ബോളണ്ടിനെ സ്‌ക്വാഡില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. മാര്‍ഷ് ഷെഫീല്‍ഡ് ഷീല്‍ഡില്‍ 2018-19 സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സ്‌കോട്ട് ബോളണ്ട് ന്യൂ സൗത്ത് വെയ്‌ല്‍സിനെതിരെ രണ്ട് മത്സരങ്ങളില്‍ 15 വിക്കറ്റുമായി മിന്നും ഫോമിലാണ്. 

ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയവുമായി പരമ്പരയില്‍ 2-0ന് മുന്നിലാണ് ഓസ്‌ട്രേലിയ. ഗാബയില്‍ ഒന്‍പത് വിക്കറ്റിനും അഡ്‌ലെയ്‌ഡിലെ പകല്‍-രാത്രി ടെസ്റ്റില്‍ 275 റണ്‍സിനുമായിരുന്നു ഓസീസിന്‍റെ ജയം. പിങ്ക് പന്തില്‍ 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാംദിനം 192ന് എല്ലാവരും പുറത്തായി. രണ്ടിന്നിംഗ്‌സിലുമായി 154 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് കളിയിലെ താരം. 

രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന നായകന്‍ പാറ്റ് കമ്മിന്‍സും സഹപേസര്‍ ജോഷ് ഹേസല്‍വുഡും മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തിരിച്ചെത്തും. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കമ്മിന്‍സ് പിന്മാറിയിരുന്നത് എങ്കില്‍ പരിക്കിന്‍റെ പിടിയിലായിരുന്ന ഹേസല്‍വുഡിന് ഭേദമായിട്ടുണ്ട്. 

Kohli vs BCCI : വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം; ബിസിസിഐയുടെ വിവേകത്തിന് കയ്യടിച്ച് പാക് മുന്‍നായകന്‍

ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്, മാര്‍കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിഡ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍, ജേ റിച്ചാര്‍ഡ്‌സണ്‍, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്വെപ്‌സണ്‍. 

Ashes Pink ball Test : ബട്ട്‌ലര്‍ പൊരുതിവീണു, റിച്ചാര്‍ഡ്‌സണ് 5 വിക്കറ്റ്; അഡ്‌ലെയ്‌ഡിലും ഓസീസ് ജയഗാഥ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം