Kohli vs BCCI : വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം; ബിസിസിഐയുടെ വിവേകത്തിന് കയ്യടിച്ച് പാക് മുന്‍നായകന്‍

Published : Dec 21, 2021, 11:04 AM ISTUpdated : Dec 21, 2021, 11:10 AM IST
Kohli vs BCCI : വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം; ബിസിസിഐയുടെ വിവേകത്തിന് കയ്യടിച്ച് പാക് മുന്‍നായകന്‍

Synopsis

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മ്മയെ ഏകദിന നായകപദവി ഏല്‍പിച്ചതിലായിരുന്നു വിവാദങ്ങളുടെ തുടക്കം 

മുംബൈ: വിരാട് കോലിയുടെ (Virat Kohli) ഏകദിന ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള വിവാദം ബിസിസിഐ (BCCI) വിവേകത്തോടെ കൈകാര്യം ചെയ്‌തെന്ന് പാകിസ്ഥാന്‍ മുന്‍താരം സല്‍മാന്‍ ബട്ട് (Salman Butt). ഏകദിന ക്യാപ്റ്റന്‍ സ്ഥാനം (India Odi Captaincy) നഷ്‌ടമായതിലുള്ള അതൃപ്‌തി വാര്‍ത്താസമ്മേളനത്തില്‍ കോലി പരസ്യമാക്കിയെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്ക് വഴിതെളിക്കാതെയായിരുന്നു ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ (Sourav Ganguly) പ്രതികരണം. 

പരസ്യമായ പോരിലെ രഹസ്യം

ലോകകപ്പോടെ ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയെ നായകനായി ബിസിസിഐ നിയമിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് രോഹിത്തിനെ ഏകദിന നായകപദവി കൂടി ഏല്‍പിച്ചു. ഇതോടെ ടെസ്റ്റില്‍ മാത്രമായി കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനം. മതിയായ അറിയിപ്പുകളില്ലാതെയാണ് തന്നെ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കിയത് എന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് കോലി വ്യക്തമാക്കിയതോടെ ബിസിസിഐയും താരവും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവരികയായിരുന്നു. 

ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കോലിയുടെ വെളിപ്പെടുത്തല്‍. നായകസ്ഥാനം രോഹിത്തിന് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന ഗാംഗുലിയുടെ അവകാശവാദത്തിന് നേര്‍വിവരീതമായി കോലിയുടെ വാക്കുകള്‍. ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തിലും വിവരീത പ്രതീകരണമാണ് ദാദ മുമ്പ് നടത്തിയത്.  

ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന് കീഴില്‍ കോലി ഏകദിനം കളിക്കില്ല എന്ന അഭ്യൂഹം കൂടിയായതോടെ വിവാദം കടുത്തു. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില്‍ താനുണ്ടാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ച് കോലി അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി. വാര്‍ത്താസമ്മേളനത്തില്‍ കോലി ഉയര്‍ത്തിയ പരാമര്‍ശങ്ങളോട് ഗാംഗുലി എങ്ങനെ പ്രതികരിക്കും എന്നതായി ആകാംക്ഷ. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിവേകത്തോടെ ദാദ മറുപടി പറഞ്ഞു. 'വാര്‍ത്താക്കുറിപ്പുകളില്ല, വാര്‍ത്താസമ്മേളനങ്ങളില്ല. വിഷയം ബിസിസിഐക്ക് വിട്ടുതരിക' എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

Ganguly on Kohli : വിരാട് കോലിയുടെ മനോഭാവം ഏറെയിഷ്‌ടം, പക്ഷേ അവന്‍ ഒരുപാട് വഴക്കിടും: ഗാംഗുലി

ബിസിസിഐ വിവേകത്തോടെ കൈകാര്യം ചെയ്‌തു: ബട്ട്

'വളരെ വൈകാരികമായ വിഷയമാണിത്. പരാമര്‍ശങ്ങളുടെ പേരില്‍ വേണമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം. എന്നാല്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ്. മത്സരങ്ങള്‍ കളിക്കുകയും രാജ്യത്തിനായി വിജയിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഇതിനേക്കുറിച്ച് കൃത്യമായ ബോധ്യം ബിസിസിഐക്കുണ്ട്. എല്ലാം അവര്‍ തങ്ങളുടെ പരിധിയില്‍ സൂക്ഷിച്ചു. മാധ്യമങ്ങള്‍ക്ക് സൂചനകള്‍ നല്‍കാതെ കൈകാര്യം ചെയ്‌തു. എന്തായാലും വിഷയത്തില്‍ ബിസിസിഐയില്‍ ചര്‍ച്ച നടന്നുകാണും. എന്നാല്‍ അത് ആഭ്യന്തരമായിട്ടായിരിക്കും, അങ്ങനെയാണ് വേണ്ടത് എന്നുമാണ്' വിഷയത്തില്‍ സല്‍മാന്‍ ബട്ടിന്‍റെ പ്രതികരണം. 

Virat Kohli : 'രോഹിത്തിനെ പോലെ മറവിക്കാരനെ ഞാന്‍ കണ്ടിട്ടില്ല': താരത്തിന്റെ മോശം സ്വഭാവത്തെ കുറിച്ച് കോലി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം