
എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് രണ്ട് ദിവസം മുമ്പെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടോസ് സമയത്ത് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച ഓസ്ട്രേലിയന്‍ നിരയില്‍ ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കില്ല.
സ്റ്റാര്‍ക്കിന് പകരം ജോഷ് ഹേസല്‍വുഡാണ് ഓസീസ് ടീമില്‍ ഇടം നേടിയത്. പാറ്റ് കമിന്‍സും സ്കോട് ബോളന്‍ഡുമാണ് പേസര്‍മാര്‍. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ന്ത്യയെ തോല്‍പിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ ആത്മവിശ്വാസവുമായാണ് ഓസീസ് ഇറങ്ങുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുന്നതാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നത്. 2021ല്‍ വിരമിച്ച മൊയീന്‍ അലിയെ തിരികെ വിളിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നര്‍ ജാക്ക് ലീച്ചിന് പരിക്കേറ്റതോടെയാണ് മൊയീന്‍ അലിയെ ടീമിലേക്ക് വിളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനാണ് ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷൈന്‍, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്, സ്‌കോട്ട് ബോലാൻഡ്
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, മോയിൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!