- Home
- Sports
- Cricket
- സഞ്ജുവിന് പ്രതീക്ഷ വേണ്ട, ഓപ്പണര്‍മാരായി അഭിഷേകും ഇഷാനും തന്നെ, ടീമില്‍ ഒരേയെൊരു മാറ്റം, പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് പിയൂഷ് ചൗള
സഞ്ജുവിന് പ്രതീക്ഷ വേണ്ട, ഓപ്പണര്‍മാരായി അഭിഷേകും ഇഷാനും തന്നെ, ടീമില്‍ ഒരേയെൊരു മാറ്റം, പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് പിയൂഷ് ചൗള
ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള.

ടീമില്‍ മാറ്റം നിര്‍ദേശിച്ച് പിയൂഷ് ചൗള
ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള. മലയാളി താരം സഞ്ജു സാംസണ് പിയൂഷ് ചൗള ടീമില്‍ ഇടം നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അഹമ്മദാബാദില്‍ 3 സ്പിന്നര്‍മാര്‍ ആവശ്യമില്ല
കൊളംബോയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആയതിനാലാണ് കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സാഹചര്യം വ്യത്യസ്തമാണെന്ന് ചൗള ചൂണ്ടിക്കാട്ടി.
പിച്ചിന് അനുസരിച്ച് തന്ത്രം മാറ്റണം
ഓരോ പിച്ചിനും അനുയോജ്യമായ താരങ്ങളെ തിരഞ്ഞെടുക്കുക എന്ന തന്ത്രമാണ് ഇന്ത്യ പയറ്റേണ്ടതെന്ന് ചൗള പറയുന്നു. അഹമ്മദാബാദിലെ പിച്ചുകൾ ബാറ്റിംഗിന് അനുകൂലമാണ്. സ്പിന്നർമാർക്ക് ഇവിടെ വലിയ സഹായം ലഭിക്കാറില്ലെന്നും ചൗള പറഞ്ഞു.
കുല്‍ദീപിന് പകരം അര്‍ഷ്ദീപ്
പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗിനെ ടീമിലെടുക്കണമെന്നും ഈ ഒരു മാറ്റം മാത്രമെ നെതർലന്‍ഡ്ഡ്സിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ടതുള്ളൂവെന്നും പിയൂഷ് ചൗള പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇതേ ടീം
ഫെബ്രുവരി 22-ന് നടക്കുന്ന സൂപ്പർ 8 പോരാട്ടത്തിൽ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോഴും നെതർലൻഡ്‌സിനെതിരെ കളിക്കുന്ന അതേ ഇലവനെ നിലനിർത്തണമെന്നാണ് ചൗള പറഞ്ഞു. പരിക്കോ മറ്റ് അപ്രതീക്ഷിത കാരണങ്ങളോ ഇല്ലെങ്കിൽ ടീമിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ചൗള പറഞ്ഞു.
ടോസ് നിർണ്ണായകം; മഞ്ഞുവീഴ്ച വില്ലനാകും
അഹമ്മദാബാദിൽ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് പിയൂഷ് ചൗള പറഞ്ഞു. രാത്രിയിൽ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ രണ്ടാമത് പന്തെറിയുന്ന ബൗളർമാർക്ക് പന്ത് ഗ്രിപ്പ് ചെയ്യാൻ പ്രയാസമുണ്ടാകും. ഇത് ചേസിംഗിനെ തുണയ്ക്കുമെന്നും ചൗള കൂട്ടിച്ചേർത്തു.
അഭിഷേകില്‍ ആശങ്ക വേണ്ട
അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ച് ഇപ്പോൾ വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് ചൗള അഭിപ്രായപ്പെട്ടു. ടി20 ക്രിക്കറ്റ് എന്നത് ഹൈ റിസ്ക് എടുക്കേണ്ട കളിയാണെന്നും അത്തരം സാഹചര്യത്തിൽ ചിലപ്പോൾ തുടർച്ചയായി പരാജയങ്ങൾ സംഭവിച്ചേക്കാമെന്നും ചൗള പറഞ്ഞു.
നെതർലൻഡ്‌സ് മത്സരം അഭിഷേകിന് സുവര്‍ണാവസരം
നെതർലൻഡ്‌സിനെതിരെയുള്ള മത്സരം അഭിഷേകിന് തന്റെ താളം വീണ്ടെടുക്കാനുള്ള മികച്ച അവസരമാണ്. സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ മത്സരം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പിയൂഷ് ചൗള നിർദ്ദേശിച്ച ഇന്ത്യൻ പ്ലേയിംഗ് ഇലവൻ
ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ),ഹാർദിക് പാണ്ഡ്യ,ശിവം ദുബെ റിങ്കു സിംഗ്,അക്ഷർ പട്ടേൽ,വരുൺ ചക്രവർത്തി,ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

