ആഷസിലെ ആവേശപ്പോരാട്ടത്തിന് പിന്നാലെ ഓസീസിനും ഇംഗ്ലണ്ടിനും പണി കിട്ടി, ഇന്ത്യക്കും തിരിച്ചടി വരുന്നു

Published : Jun 21, 2023, 01:15 PM IST
ആഷസിലെ ആവേശപ്പോരാട്ടത്തിന് പിന്നാലെ ഓസീസിനും ഇംഗ്ലണ്ടിനും പണി കിട്ടി, ഇന്ത്യക്കും തിരിച്ചടി വരുന്നു

Synopsis

എന്നാല്‍ ഇന്നലെ ജയിച്ചിട്ടും ഓസ്ട്രേലിയക്ക് 10 പോയന്‍റ് മാത്രമാണ് ലഭിച്ചത്. കുറഞ്ഞ ഓവര്‍ നിരക്കിന് രണ്ട് പോയന്‍റ് വെട്ടിക്കുറച്ചതോടെയാണിത്.ഇംഗ്ലണ്ടിനും രണ്ട് പോയന്‍റ് നഷ്ടമാവും. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം കളിച്ചിട്ടും ഇംഗ്ലണ്ട് -2 പോയന്‍റിലേക്ക് വീണു. അടുത്ത ടെസ്റ്റില്‍ ജയിച്ചാലും ഇംഗ്ലണ്ടിന് 10 പോയന്‍റെ ലഭിക്കു.

എഡ്ജ്‌ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ ആവേശജയം കുറിച്ചെങ്കിലും ഇരു ടീമുകള്‍ക്കും കനത്ത പിഴ ശിക്ഷയുമായി ഐസിസി. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇംഗ്ലണ്ടിന്‍റെയും ഓസ്ട്രേലിയയുടെയും കളിക്കാര്‍ക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളുടെയും രണ്ട് പോയന്‍റ് വെട്ടിക്കുറക്കുകയും ചെയ്തു. ഐസിസി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ആണ് മത്സരശേഷം പിഴ വിധിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടോവര്‍ കുറച്ചാണ് എറിഞ്ഞത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി മാച്ച് റഫറി വിധിക്കുക. ഇരു ക്യാപ്റ്റൻമാരും പിഴശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോകിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ടെസ്റ്റ് മത്സരങ്ങളിലെ വിജയത്തിന് 12 പോയന്‍റാണ് ടീമുകള്‍ക്ക് ലഭിക്കുക.

'നോ പ്ലാന്‍സ് ടു ചേഞ്ച്', വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബെന്‍ സ്റ്റോക്സ്

എന്നാല്‍ ഇന്നലെ ജയിച്ചിട്ടും ഓസ്ട്രേലിയക്ക് 10 പോയന്‍റ് മാത്രമാണ് ലഭിച്ചത്. കുറഞ്ഞ ഓവര്‍ നിരക്കിന് രണ്ട് പോയന്‍റ് വെട്ടിക്കുറച്ചതോടെയാണിത്.ഇംഗ്ലണ്ടിനും രണ്ട് പോയന്‍റ് നഷ്ടമാവും. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം കളിച്ചിട്ടും ഇംഗ്ലണ്ട് -2 പോയന്‍റിലേക്ക് വീണു. അടുത്ത ടെസ്റ്റില്‍ ജയിച്ചാലും ഇംഗ്ലണ്ടിന് 10 പോയന്‍റെ ലഭിക്കു.

ഇന്ത്യയുടെ ഒന്നാം റാങ്കിനും ഭീഷണി

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. എഡ്ജ്ബാസ്റ്റണിലെ ആവേശജയത്തോടെ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഓസീസിന്‍റെ കൈയകലത്തിലാണ്. ലോര്‍ഡ്സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തു. നിലവില്‍ ഇന്ത്യക്ക് 121 റേറ്റിംഗ് പോയന്‍റും ഓസ്ട്രേലിയക്ക് 116 റേറ്റിംഗ് പോയന്‍റുമാണുള്ളത്. 114 റേറ്റിംഗ് പോയന്‍റുമായി ഇംഗ്ലണ്ട് മൂന്നാമതാണ്.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍