Ashes : പാറ്റ് കമ്മിന്‍സിന് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ട് തുടക്കത്തിലെ ചാരമായി

Published : Dec 08, 2021, 10:34 AM IST
Ashes : പാറ്റ് കമ്മിന്‍സിന് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ട് തുടക്കത്തിലെ ചാരമായി

Synopsis

ഗബ്ബയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 147ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിസന്‍സാണ് (Pat Cummins) ഇംഗ്ലണ്ടിനെ തകര്‍ത്തത്. 39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ബ്രിസ്‌ബേന്‍: ആഷസിലെ (Ashes) ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് (England) ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് തകര്‍ച്ച. ഗബ്ബയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 147ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിസന്‍സാണ് (Pat Cummins) ഇംഗ്ലണ്ടിനെ തകര്‍ത്തത്. 39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

വിക്കറ്റോടെയാണ് ആഷസിന് തുടക്കമായത്. പരമ്പരയിലെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിന് റോറി ബേണ്‍സിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറില്‍ താരത്തിന്റെ ലെഗ് സ്റ്റംപ് തെറിച്ചു. തുടര്‍ന്നെത്തിയ ഡേവിഡ് മലാന്‍ (6),  ജോ റൂട്ട് (0) എന്നിവരെ നിലയുറപ്പിക്കും മുമ്പ്  ജോഷ് ഹേസല്‍വുഡ് മടക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ബെന്‍ സ്‌റ്റോക്‌സ് (5) പാറ്റ് കമ്മിന്‍സിന് ആദ്യ വിക്കറ്റ് നല്‍കി. 

പിന്നീടുളള ജോലി ക്യാപ്റ്റന്‍ ഏറ്റെടുത്തു. ഹസീബ് ഹമീദിനെ കൂടി മടക്കിയയച്ച് സന്ദര്‍ശകരെ അഞ്ചിന് 60 എന്ന നിലയിലേക്ക് തള്ളിയിട്ടു. പിന്നീട് ഒല്ലി പോപ് (35), ബട്‌ലര്‍ സഖ്യമാണ് സ്‌കോര്‍  100 കടത്തിയത്. ഇരുവരും 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍  ബട്‌ലറെ പുറത്താക്കി സ്റ്റാര്‍ക്ക് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ പോപ്പിനെ ഗ്രീനും മടക്കി. 

വാലറ്റം കമ്മിന്‍സ് തൂത്തുവാരുകയായിരുന്നു. ക്രിസ് വോക്‌സ് (21), ഒല്ലി റോബിന്‍സണ്‍ (0), മാര്‍ക് വുഡ് (8) എന്നിവര്‍ കമ്മിന്‍സിന് ഇരയായി. സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ട്് വിക്കറ്റ് വീതം വീഴ്ത്തി. 

ഓസീസ്: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മാലന്‍, ജോ റൂട്ട്(ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ഓലി പോപ്, ജോസ് ബട്ട്ലര്‍(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്