Ashes : ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെയര്‍സ്റ്റോയും ആന്‍ഡേഴ്സണുമില്ല

Published : Dec 07, 2021, 03:53 PM IST
Ashes :  ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെയര്‍സ്റ്റോയും ആന്‍ഡേഴ്സണുമില്ല

Synopsis

ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ഓപ്പണര്‍ ഹസീബ് ഹമീദ് 12 അംഗ ടീമിലുണ്ട്. ജാക്ക് ലീച്ചാണ് ടീമിലെ ഏക സ്പിന്നര്‍. വിശ്രമം അനുവദിക്കുന്നതിന്‍റെ ഭാഗമായാണ് ആന്‍ഡേഴ്സണെ ആദ്യ ടെസ്റ്റില്‍ നിന്നൊഴിവാക്കിയത്.

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ(Australia) ആഷസ്(Ashes) പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്(England). പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണും(James Anderson) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയും( Jonny Bairstow) ആദ്യ ടെസ്റ്റിനുള്ള ടീമിലില്ല. ക്രിസ് വോക്സും മാര്‍ക്ക് വുഡും ഒലി റോബിന്‍സണുമാണ് 12 അംഗ ടീമില്‍ ഇടം പിടിച്ച പേസര്‍മാര്‍.

ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ഓപ്പണര്‍ ഹസീബ് ഹമീദ് 12 അംഗ ടീമിലുണ്ട്. ജാക്ക് ലീച്ചാണ് ടീമിലെ ഏക സ്പിന്നര്‍. വിശ്രമം അനുവദിക്കുന്നതിന്‍റെ ഭാഗമായാണ് ആന്‍ഡേഴ്സണെ ആദ്യ ടെസ്റ്റില്‍ നിന്നൊഴിവാക്കിയത്. വിക്കറ്റ് കീപ്പറായി ജോസ് ബട്‌ലര്‍ ടീമിലിടം നേടിയപ്പോള്‍ ബാറ്റര്‍മാരായി റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഓലി പോപ്പ്, ക്യാപ്റ്റന്‍ ജോ റൂട്ട്, ഡേവിഡ് മലന്‍ എന്നിവരാണ് ടീമിലുള്ളത്.

ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും 12 അംഗ ടീമിലുണ്ട്. ആദ്യ ടെസ്റ്റിനുള്ള 11 അംഗ ടീമിനെ രണ്ട് ദിവസം മുമ്പെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പുതിയ നായകന്‍ പാറ്റ് കമിന്‍സിന് കീഴിലാണ് ഓസീസ് ആഷസ് കിരീടം നിലനിര്‍ത്താനിറങ്ങുന്നത്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.

ആദ്യ ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീം: Joe Root (c), Stuart Broad, Rory Burns, Jos Buttler, Haseeb Hameed, Jack Leach, Dawid Malan, Ollie Pope, Ollie Robinson, Ben Stokes, Chris Woakes, Mark Wood.

ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയയുടെ അന്തിമ ഇലവന്‍: Marcus Harris, David Warner, Marnus Labuschagne, Steve Smith, Travis Head, Cameron Green, Alex Carey (wk), Pat Cummins (c), Mitchell Starc, Nathan Lyon, Josh Hazlewood.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി