ഹാര്‍ദിക് പാണ്ഡ്യയുടെ മാറ്റത്തിന് കാരണം ഒരേയൊരു കാര്യം! വിശദീകരിച്ച് ആശിഷ് നെഹ്‌റ

Published : Aug 31, 2022, 08:09 PM IST
ഹാര്‍ദിക് പാണ്ഡ്യയുടെ മാറ്റത്തിന് കാരണം ഒരേയൊരു കാര്യം! വിശദീകരിച്ച് ആശിഷ് നെഹ്‌റ

Synopsis

ഐപിഎല്ലില്‍ ഹാര്‍ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായിരുന്നു നെഹ്‌റ. കുഞ്ഞുണ്ടായതോടെയാണ് ഹാര്‍ദിക് മാറിയതെന്നാണ് നെഹ്‌റ പറയുന്നത്.

ദില്ലി: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഹീറോ. 17 പന്തില്‍ പുറത്താവാതെ നേടിയ 33 റണ്‍സാണ് ഇന്ത്യക്ക് ആദ്യജയം സമ്മാനിച്ചത്. അതിന് മുമ്പ് പാകിസ്ഥാനെ നിയന്ത്രിച്ച് നിര്‍ത്തിയതും ഹാര്‍ദിക്കിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഹാര്‍ദിക്കിന്റെ പുതിയ രൂപം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ കണ്ടത്. ഹാര്‍ദിക്ക് ഫോമിലെത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ.

ഐപിഎല്ലില്‍ ഹാര്‍ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായിരുന്നു നെഹ്‌റ. കുഞ്ഞുണ്ടായതോടെയാണ് ഹാര്‍ദിക് മാറിയതെന്നാണ് നെഹ്‌റ പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഞാന്‍ വിരമിക്കുന്നതിന് ഒന്നോ, രണ്ടോ വര്‍ഷത്തോളം ടി20യില്‍ ഹാര്‍ദിക്കിനൊപ്പം കളിച്ചിട്ടുണ്ട്. അന്ന് അവന്റെ കരിയര്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് പ്രായം 28 ആയി. ഇപ്പോള്‍ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. അവന്‍ വളരെയധികം മാറിയിരിക്കുന്നു. അവനിപ്പോള്‍ വിവാഹിതനാണ്. ഒരു കുട്ടിയുടെ അച്ഛനായി. കൂടുതല്‍ പക്വത വന്നു. മകള്‍ അഗസ്ത്യയുടെ ജനനത്തോടെ കൂടുതല്‍ ശാന്തയും ശ്രദ്ധയും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും വന്നു. ഇന്ത്യന്‍ ടീമിനും മാറ്റം ഗുണം ചെയ്യും. ഇതേ ശാന്തതയും ഫോമും അവന്‍ നിലനിര്‍ത്തേണ്ടായുണ്ട്.'' നെഹ്‌റ പറഞ്ഞു.

ടി20 റാങ്കിംഗിലും കുതിച്ച് മിന്നല്‍ പാണ്ഡ്യ, സൂര്യകുമാറിന് തിരിച്ചടി

''വ്യത്യസ്തമായ അനുഭവങ്ങളില്‍ നിന്ന് അവന്‍ വ്യത്യസ്തമായ കാര്യങ്ങള്‍ പഠിക്കുന്നു. ഇതെല്ലാ മനുഷ്യര്‍ക്കും സംഭവിക്കുന്നതാണ്. അനുഭവസമ്പത്തില്‍ നിന്ന് പഠിക്കുകയാണ് വേണ്ടത്. കളത്തിന് പുറത്തുള്ള ഒരാള്‍ക്ക് പോലും താരത്തിന്റെ പ്രകടനത്തെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലെന്ന് ഞാന്‍ കരുതുന്നു. ആളുകള്‍ പലതും. അത് മുഖവിലയ്‌ക്കെടുക്കരുത്. ഒരു മത്സരത്തിന് എങ്ങനെ തയ്യാറെടുക്കുന്നു, എങ്ങനെ കളിക്കുന്നുവെന്നാണ് നോക്കേണ്ടത്.'' നെഹ്‌റ പറഞ്ഞു.

ഏഷ്യാ കപ്പ്: കുറ‍ഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യക്കും പാക്കിസ്ഥാനും കനത്ത പിഴ

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് ആയിരുന്നു പ്ലയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ ഹോങ്കോങ്ങിനെതിരെ രണ്ടാം മത്സരത്തില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം റിഷഭ് പന്താണ് ടീമിലെത്തിയത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദന് മൂന്ന് വിക്കറ്റ്, മദന്‍ മോഹന് അര്‍ധ സെഞ്ചുറി; സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍