ആ ഇന്ത്യന്‍ താരമാണ് എന്റെ ഇഷ്ടതാരം; ഹാട്രിക് പ്രകടനത്തിന് ശേഷം മനസ് തുറന്ന് അഷ്ടണ്‍ അഗര്‍

Published : Feb 22, 2020, 11:48 PM ISTUpdated : Feb 22, 2020, 11:49 PM IST
ആ ഇന്ത്യന്‍ താരമാണ് എന്റെ ഇഷ്ടതാരം; ഹാട്രിക് പ്രകടനത്തിന് ശേഷം മനസ് തുറന്ന് അഷ്ടണ്‍ അഗര്‍

Synopsis

ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് തനിക്ക് ഏറ്റവും ഇഷ്‌പ്പെട്ട സ്പിന്നറെന്നാണ് അഗര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അഗര്‍.

ജൊഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ നിര്‍ണായകമായിരുന്നു അഷ്ടണ്‍ അഗറിന്റെ പ്രകടനം. ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് അഗര്‍ നേടിയത്. മത്സരത്തില്‍ 107 റണ്‍സിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഗര്‍ തന്നെയായിരുന്നു ഇപ്പോള്‍ തന്റെ ഇഷ്ടപ്പെട്ട താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഗര്‍. 

ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് തനിക്ക് ഏറ്റവും ഇഷ്‌പ്പെട്ട സ്പിന്നറെന്നാണ് അഗര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അഗര്‍. ഇടങ്കയ്യന്‍ സ്പിന്നറായ അഗര്‍ തുടര്‍ന്നു... ''ജഡേജയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം. ഫീല്‍ഡിങ്ങും ബാറ്റിങ്ങും ബൗളിങ്ങും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങും. ഇന്ത്യന്‍ പര്യടനത്തിനിടെ അദ്ദേഹവുമായി ഒരുപാട് സംസാരിച്ചു. പന്ത് കൂടുതല്‍ സ്പിന്‍ ചെയ്യാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ആ സംസാരം എനിക്ക് ഒരുപാട് പ്രചോദനം നല്‍കി. 

അതെ സമയം ജഡേജ കളിക്കാനിറങ്ങുന്നത് കാണുന്നത് തന്നെ തനിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഗ്രൗണ്ടില്‍ അദ്ദേഹത്തിന്റെ മനോഭാവം കണ്ട് പഠിക്കേണ്ടതാണ്. ഏതൊരു യുവതാരവും അദ്ദേഹത്തെ മാതൃകയാക്കാണം.'' അഗര്‍ പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര