സുരക്ഷാ കാരണങ്ങൾ പറഞ്ഞ് 2026 ടി20 ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.
cricket-sports Jan 25 2026
Author: Gopalakrishnan C Image Credits:Getty
Malayalam
കോടികളുടെ നഷ്ടം
കായികപരമായ തിരിച്ചടിക്കപ്പുറം, കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ബംഗ്ലാദേശ് ക്രിക്കറ്റിനെ കാത്തിരിക്കുന്നത്.
Image credits: Getty
Malayalam
ഐസിസിയുടെ കടുത്ത പിഴയും വരുമാന നഷ്ടവും
ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം പങ്കെടുക്കുന്നതിലൂടെ ലഭിക്കേണ്ട ഏകദേശം 2.7 കോടി മുതൽ 4.57 കോടി രൂപ വരെയുള്ള 'പാർട്ടിസിപ്പേഷൻ ഫീ' ബംഗ്ലാദേശിന് ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു.
Image credits: Getty
Malayalam
ഭീമമായ പിഴ
മതിയായ കാരണങ്ങളില്ലാതെ വിട്ടുനിന്നതിന് ഐസിസി മെംബർ പാർട്ടിസിപ്പേഷൻ കരാർ പ്രകാരം 18.3 കോടി രൂപ വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
വരുമാന വിഹിതവും നഷ്ടമാകും
ഐസിസിയുടെ സെൻട്രൽ റവന്യൂ പൂളിൽ നിന്ന് ലഭിക്കേണ്ട വിഹിതം തടഞ്ഞാൽ ഏകദേശം 24.7 കോടി രൂപയുടെ നഷ്ടമുണ്ടാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ വാർഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം വരും.
Image credits: Getty
Malayalam
ബംഗ്ലദേശിനെ തകര്‍ക്കും
തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ ഈ തുകയത്രയും നഷ്ടപ്പെടുത്താൻ തയ്യാറാണെന്ന് ബിസിബി നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് രാജ്യത്തെ ക്രിക്കറ്റ് വികസനത്തെ സാരമായി ബാധിക്കും.
Image credits: Getty
Malayalam
സ്പോൺസർഷിപ്പുകൾ തെറിക്കും
ബോർഡിന് മാത്രമല്ല, വ്യക്തിഗതമായി കളിക്കാർക്കും സാമ്പത്തിക ആഘാതം നേരിട്ടു തുടങ്ങി. പല ഇന്ത്യൻ സ്പോർട്സ് കമ്പനികളും ബംഗ്ലാദേശ് താരങ്ങളുമായുള്ള സ്പോൺസർഷിപ്പ് കരാറുകൾ റദ്ദാക്കുകയാണ്.
Image credits: Getty
Malayalam
എസ് ജി തുടങ്ങിവെച്ചു
പ്രമുഖ കായിക ഉപകരണ നിർമ്മാതാക്കളായ എസ്.ജി ഉൾപ്പെടെയുള്ള കമ്പനികൾ ബംഗ്ലാദേശ് താരങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.