വെല്ലിംഗ്ടണ്‍ ടെസ്റ്റിലെ സമനിലയില്‍ ഇന്ത്യയുടെ അലംഭാവത്തെ ചോദ്യം ചെയ്ത് അശ്വിന്‍; കോലിയുടെ തീവ്രത മാതൃകയാക്കണമെന്ന് നിര്‍ദ്ദേശം

Published : Nov 23, 2026, 08:43 PM IST
Shubman Gill

Synopsis

വെല്ലിംഗ്ടൺ ടെസ്റ്റിലെ സമനിലയിൽ ഇന്ത്യൻ താരങ്ങളുടെ അലംഭാവത്തെ മുൻ താരം ആർ അശ്വിൻ വിമർശിച്ചു. വിരാട് കോലിയുടെ തീവ്രത മാതൃകയാക്കണമെന്നും വിജയത്തിനായി പോരാടുമ്പോൾ എതിരാളികളെ കംഫർട്ട് സോണിൽ വിടരുതെന്നും അദ്ദേഹം പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് ഈ സമനില തിരിച്ചടിയായിട്ടുണ്ട്.

ചെന്നൈ: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റില്‍ ഫലമുണ്ടാക്കാന്‍ ആവശ്യമായ തീവ്രത താരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് മുന്‍ താരം ആര്‍ അശ്വിന്‍. അവസാന ദിവസം 15 ഓവറുകള്‍ ബാക്കിനില്‍ക്കെ ന്യൂസിലന്‍ഡുമായി കൈകൊടുത്ത് മത്സരം അവസാനിപ്പിക്കാന്‍ എടുത്ത തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സ് നേടി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നെങ്കിലും, രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചില്ല. ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രതിരോധിച്ചതോടെ, 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് എന്ന നിലയില്‍ ആതിഥേയര്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയും ഇരു ക്യാപ്റ്റന്മാരും മത്സരം അവസാനിപ്പിക്കാന്‍ ധാരണയിലെത്തുകയുമായിരുന്നു.

അശ്വിന്റെ വാക്കുകള്‍... ''മത്സരം ജയിക്കാനുള്ള വിശ്വാസം അവരില്‍ ഞാന്‍ കണ്ടില്ല. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പഠിക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ഒരു ക്യാപ്റ്റനോ മറ്റൊരു ബൗളറോ നിങ്ങള്‍ക്ക് ടെസ്റ്റ് മത്സരം ജയിപ്പിച്ച് തരുമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷേ തീവ്രത സഹായിക്കും.'' അശ്വിന്‍ പറഞ്ഞു. ഡാരില്‍ മിച്ചലിനെ ഇന്നിംഗ്‌സില്‍ സുഖമായി നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ അനുവദിച്ച രീതിയെയും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ വിമര്‍ശിച്ചു. ന്യൂസിലന്‍ഡ് ബാറ്റര്‍ എതിര്‍ ടീം താരങ്ങളുമായി സംസാരിച്ച് തികച്ചും ശാന്തനായി കാണപ്പെട്ട സന്ദര്‍ഭങ്ങളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അശ്വിന്‍ തുടര്‍ന്നു... ''സൈറ്റ് സ്‌ക്രീന്‍ ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ട് ഡാരില്‍ മിച്ചല്‍ സമയം കളയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവന്‍ നമ്മുടെ ക്യാപ്റ്റനോടും കളിക്കാരോടും സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ ഫീല്‍ഡര്‍മാരോട് അവന്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ കളിച്ചിരുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നടന്നിരുന്നില്ല. ശരിയാണ്, നമുക്ക് മേല്‍ക്കൈ ഉള്ളപ്പോള്‍ ആസ്വദിക്കാന്‍ സമയം കണ്ടെത്തുമായിരുന്നു. എന്നാല്‍ ഒരു ഫലത്തിനായി പൊരുതുമ്പോള്‍ നമ്മള്‍ എപ്പോഴും പോരാട്ടത്തിന് തയ്യാറായിരിക്കും. ബാറ്ററെ അവന്റെ കംഫര്‍ട്ട് സോണിലേക്ക് വിട്ടുകൊടുക്കരുത്. ഫീല്‍ഡര്‍മാര്‍ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നില്ല.'' അശ്വിന്‍ പറഞ്ഞു.

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ നിന്ന് 12 പോയിന്റിന് പകരം നാല് പോയിന്റ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. 27 മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചിലാണ് രണ്ടാം ടെസ്റ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് ആവേശമാക്കാന്‍ കെസിഎ; റോഡ് ടു കെസിഎല്‍ പദ്ധതിയുടെ പ്രഖ്യാപനം കായിക മന്ത്രി ഒ ജെ ജെനീഷ് നിര്‍വഹിച്ചു
'ആര്‍സിബി നിലനിര്‍ത്തുമെന്ന് കരുതിയിരുന്നില്ല'; ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ലക്ഷ്യമിട്ട് യഷ് ദയാല്‍