പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു! അക്‌സര്‍ പട്ടേല്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്; അവസരം മുതലാക്കി അശ്വിന്‍

Published : Sep 28, 2023, 09:45 PM IST
പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു! അക്‌സര്‍ പട്ടേല്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്; അവസരം മുതലാക്കി അശ്വിന്‍

Synopsis

ഏഷ്യാ കപ്പിന് മുമ്പ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് പ്രാഥമിക സ്‌ക്വാഡില്‍ അശ്വിനുണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ മാറ്റം. പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരം ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആരാധകര്‍ പ്രതീക്ഷപ്പെട്ട മാറ്റം തന്നെയാണിത്. ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലേക്ക് അശ്വിനെ തിരിച്ചുവിൡച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി. ഇതോടെ അക്‌സറിനെ മാറ്റിനിര്‍ത്തേണ്ടി വന്നു. ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ അക്‌സര്‍ തിരിച്ചെത്തുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിക്ക് പൂര്‍ണമായും വിട്ടുമാറിയിരുന്നില്ല. ലോകകപ്പ് ടീമില്‍ മാറ്റം വരുത്തേണ്ട അവസാനദിനം ഇന്നായിരുന്നു. ഇതിനിടെയാണ് ബിസിസിഐ പുതുക്കിയ ടീം പുറത്തുവിട്ടത്.

ഏഷ്യാ കപ്പിന് മുമ്പ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് പ്രാഥമിക സ്‌ക്വാഡില്‍ അശ്വിനുണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍. എന്നാല്‍ മൂന്ന് പേരും ഇടങ്കയ്യന്മാരായത് തിരിച്ചടിയാകു്‌മെന്ന് വിലയിരുത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഏഷ്യാ കപ്പിനിടെ വ്യക്തമാവുകയും ചെയ്തു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ കളിക്കുന്നതിനിടെയാണ് അക്‌സറിന് പരിക്കേല്‍ക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് 20 മാസമായി ഏകദിനം കളിക്കാത്ത അശ്വിനെ തിരിച്ചുവിളിക്കുകയായിരുന്നു. ഈ തീരുമാനത്തോട് തുടക്കം മുതല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നാണ് രോഹിത് പറഞ്ഞത്. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റെ വീഴ്ത്തിയുള്ളുവെങ്കിലും ബാറ്റിംഗ് പറുദീസയും ചെറിയ ബൗണ്ടറികളുമുള്ള ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ തിളങ്ങി. ഇതോടെ അശ്വിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയെന്ന വിലയിരുത്ത്തലുണ്ടായി.

വൈറല്‍ ഫോട്ടോ! പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷദാബ് ഖാനൊപ്പം സഞ്ജു സാംസണ്‍! അപൂര്‍വ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യമറിയാം

ലോകകപ്പിനുള്ള ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.

PREV
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല