ആകാശ്ദീപിന് ഇനിയൊരു ടെസ്റ്റില്‍ അവസരം കിട്ടുമോയെന്ന് സംശയമാണ്, തുറന്നു പറഞ്ഞ് അശ്വിന്‍

Published : Jan 30, 2025, 08:14 PM IST
ആകാശ്ദീപിന് ഇനിയൊരു ടെസ്റ്റില്‍ അവസരം കിട്ടുമോയെന്ന് സംശയമാണ്, തുറന്നു പറഞ്ഞ് അശ്വിന്‍

Synopsis

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ രീതികളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ രീതികള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശരാശരി പ്രകടനത്തോടെ പേസര്‍ ആകാശ്‌ദീപിന് വീണ്ടും ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ അവസരം കിട്ടുമോ എന്ന കാര്യം സംശയമാണെന്നും അശ്വിന്‍ ബെംഗലൂരുവില്‍ ഒരു കോണ്‍ക്ലേവില്‍ പങ്കെടുത്ത് പറഞ്ഞു.

ഇന്ത്യൻ ടീമിന്‍റെ സെലക്ഷന്‍ രീതികളും ഓസ്ട്രേലിയന്‍ ടീമിന്‍റെ സെലക്ഷന്‍ രീതികളും വ്യത്യസ്തമാണ്. ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ എല്ലായ്പ്പോഴും അവരുടെ കളിക്കാരെ പിന്തുണക്കും. അതുതന്നെയാണ് ലോക ക്രിക്കറ്റില്‍ അവരുടെ അപ്രമാദിത്വത്തിന് കാരണവും. ഓസ്ട്രേലിയക്കെതിരെ ശരാശരി പ്രകടനം നടത്തിയ ഇന്ത്യൻ പേസര്‍ ആകാശ് ദീപിന് സെലക്ടര്‍മാരോ ടീം മാനേജ്മെന്‍റോ വീണ്ടുമൊരു അവസരം നല്‍കുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ ബാറ്റര്‍മാരുടെ കാര്യം ഇങ്ങനെയല്ല. ബാറ്റര്‍മാരെ എല്ലായ്പ്പോഴും അവര്‍ പൊതിഞ്ഞു പിടിക്കും. പക്ഷെ ബൗളര്‍മാരെ ഒരിക്കലും അങ്ങനെ സംരക്ഷിക്കില്ല.

'ഹാർദ്ദിക്കിന് പകരം സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയപ്പോൾ ഞെട്ടിപ്പോയി'; തുറന്നുപറഞ്ഞ് ഇന്ത്യൻ മുൻ പരിശീലകൻ

ആകാശ് ദീപിന് ഓസ്ട്രേലിയയില്‍ അധികം വിക്കറ്റ് വീഴ്ത്താന്നാവാത്തതിനാല്‍ ഇനിയവന് വീണ്ടും അവസരം നല്‍കുമോയെന്ന് കണ്ടറിയണം. എന്നാല്‍ ഓസ്ട്രേലിയൻ പരമ്പരയില്‍ റണ്‍സടിക്കാത്ത ഒരു ബാറ്ററോട് ഇതാവില്ല സെലക്ടര്‍മാരുടെ സമീപനം. അവിടെയാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസം. ഓസ്ട്രേലിയ എല്ലായ്പ്പോഴും അവരുടെ പ്രധാന താരങ്ങളായി കാണുന്നത് അവരുടെ ബൗളര്‍മാരെയാണ്. അവരെ എല്ലായ്പ്പോഴും അവര്‍ പൊതിഞ്ഞുപിടിക്കും. കാരണം ടെസ്റ്റിലും വലിയ ടൂര്‍ണമെന്‍റുകളിലും വിജയം കൊണ്ടുവരുന്നത് പ്രധാനമായും ബൗളര്‍മാരാണെന്ന്  അവര്‍ക്കറിയാം.

അതുകൊണ്ട് തന്നെയാണ് അവര്‍ ലോക ക്രിക്കറ്റില്‍ ഇപ്പോഴും അനിഷേധ്യരായി തുടരുന്നത്. നമ്മള്‍ എന്ന് അങ്ങനെ ചിന്തിക്കുന്നുവോ അപ്പോഴെ ക്രിക്കറ്റില്‍ അജയ്യരാകുവെന്നും അശ്വിന്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന അശ്വിന് പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചെങ്കിലും മത്സരശേഷം അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 106 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച അശ്വിന്‍ 537 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ 156 വിക്കറ്റും ടി20യില്‍ 72 വിക്കറ്റും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍