ഏഷ്യാ കപ്പ്: 'ലോകകപ്പിലെ ആ ജയം മാത്രം ഓര്‍മിക്കൂ, എല്ലാം ഓര്‍മ വരും', ടീം അംഗങ്ങളെ പ്രചോദിപ്പിച്ച് ബാബര്‍ അസം

Published : Aug 28, 2022, 06:23 PM IST
ഏഷ്യാ കപ്പ്: 'ലോകകപ്പിലെ ആ ജയം മാത്രം ഓര്‍മിക്കൂ, എല്ലാം ഓര്‍മ വരും', ടീം അംഗങ്ങളെ പ്രചോദിപ്പിച്ച് ബാബര്‍ അസം

Synopsis

അന്ന് നടത്തിയ തയാറെടുപ്പുകള്‍ ഓര്‍മവരും.  ഇവിടെ ചെയ്യുന്നതെന്തോ അത് ഗ്രൗണ്ടിലും ചെയ്യുന്നതാണ് നല്ല തയാറെടുപ്പ്. ഫലം അനുകൂലമാകും, വിശ്വസിക്കൂ, നമ്മുടെ പ്രധാന പേസ് ബൗളര്‍ നമ്മുടെ കൂടെയില്ലെന്ന് എനിക്കറിയാം. പക്ഷെ അദ്ദേഹത്തിന്‍റെ കുറവ് അറിയിക്കരുത്, പ്രത്യേകിച്ച് നമ്മുടെ പേസ് ബൗളര്‍മാര്‍. എല്ലാവര്‍ക്കും വിജയാശംസകള്‍ എന്നായിരുന്നു ബാബറിന്‍റെ വാക്കുകള്‍.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിലെ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആവേശക്കൊടുമുടിയിലാണ് ആരാധകര്‍. ഇതിനിടെ പാക്കിസ്ഥാന്‍ ടീമിനെ പ്രദോചിപ്പിക്കാനായി ക്യാപ്റ്റന്‍ ബാബര് അസം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള അവസാന പരിശീലന സെഷന്‍ തുടങ്ങുമ്പോവാണ് പാക് ടീം അംഗങ്ങളെ ചുറ്റും നിര്‍ത്തി കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച കാര്യം മാത്രം ഓര്‍ക്കാന്‍ ഉപദേശിച്ചത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ കളിച്ച അതേ ശരീരഭാഷയില്‍ വേണം ഇന്നും ഇന്ത്യയെ നേരിടാനിറങ്ങാന്‍. ആ മത്സരത്തെക്കുറിച്ച് ഒന്ന് പിന്നിലേക്ക് പോയി ഓര്‍മിക്കൂ. അത് ഓര്‍മിച്ചാല്‍ എല്ലാ കാര്യങ്ങളും ഓര്‍മവരും.

ഒരൊറ്റ ബൗണ്ടറി, പാകിസ്ഥാനെതിരെ ചരിത്രം കുറിക്കാന്‍ വിരാട് കോലി; മുന്നില്‍ ഇന്ത്യയില്‍ നിന്ന് രോഹിത് മാത്രം

അന്ന് നടത്തിയ തയാറെടുപ്പുകള്‍ ഓര്‍മവരും.  ഇവിടെ ചെയ്യുന്നതെന്തോ അത് ഗ്രൗണ്ടിലും ചെയ്യുന്നതാണ് നല്ല തയാറെടുപ്പ്. ഫലം അനുകൂലമാകും, വിശ്വസിക്കൂ, നമ്മുടെ പ്രധാന പേസ് ബൗളര്‍ നമ്മുടെ കൂടെയില്ലെന്ന് എനിക്കറിയാം. പക്ഷെ അദ്ദേഹത്തിന്‍റെ കുറവ് അറിയിക്കരുത്, പ്രത്യേകിച്ച് നമ്മുടെ പേസ് ബൗളര്‍മാര്‍. എല്ലാവര്‍ക്കും വിജയാശംസകള്‍ എന്നായിരുന്നു ബാബറിന്‍റെ വാക്കുകള്‍.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. 10 മാസം മുമ്പ് ഇതേ ഗ്രൗണ്ടില്‍ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ പത്ത് വിക്കറ്റ് ജയവുമായി മടങ്ങിയത് പാക്കിസ്ഥാനായിരുന്നു. അന്ന് ഇന്ത്യന്‍ ഓപ്പണര്‍മാരെ പവര്‍ പ്ലേയില്‍ വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദി ഇത്തവണ പാക് നിരയിലില്ല.

ഇന്ത്യാ-പാക് അങ്കം, മണിക്കൂറുകള്‍ക്ക് മുമ്പെ ആരാധകര്‍ ഇരമ്പി സ്റ്റേഡിയം, വീഡിയോ പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങാണ് ഗ്രൂപ്പില മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാവും സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക.  കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'നഹീന്ന് പറഞ്ഞാ നഹി'; യശസ്വി ജയ്‌സ്വാള്‍ നല്‍കിയ കേക്ക് നിരസിച്ച് രോഹിത് ശര്‍മ
ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്