ഇന്ത്യയുടെ രണ്ട് വമ്പന്‍മാര്‍ ഏഷ്യാ കപ്പിലില്ല, അവസരം മുതലാക്കണം; പാക് ടീമിനോട് സര്‍ഫ്രാസ് നവാസ്

Published : Aug 21, 2022, 04:15 PM ISTUpdated : Aug 21, 2022, 04:20 PM IST
ഇന്ത്യയുടെ രണ്ട് വമ്പന്‍മാര്‍ ഏഷ്യാ കപ്പിലില്ല, അവസരം മുതലാക്കണം; പാക് ടീമിനോട് സര്‍ഫ്രാസ് നവാസ്

Synopsis

ഇന്ത്യയുടെ മുന്‍നിര പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തത് പാക് ബാറ്റര്‍മാര്‍ മുതലാക്കണം എന്നാണ് സര്‍ഫ്രാസ് നവാസിന്‍റെ നിര്‍ദേശം

ലാഹോര്‍: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ ആവേശം ഇപ്പോഴെ അലതല്ലുകയാണ്. ടീമുകളുടെ വിലയിരുത്തലുകളും മുന്നറിയിപ്പുകളുമായി കളംനിറയുകയാണ് മുന്‍താരങ്ങള്‍. ഇക്കുറി ടൂര്‍ണമെന്‍റിലെ ബന്ധവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന്‍ ടീമിന് ഒരു ശ്രദ്ധേയ ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ പാക് ബൗളര്‍ സര്‍ഫ്രാസ് നവാസ്. 

ഇന്ത്യയുടെ മുന്‍നിര പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തത് പാക് ബാറ്റര്‍മാര്‍ മുതലാക്കണം എന്നാണ് സര്‍ഫ്രാസ് നവാസിന്‍റെ നിര്‍ദേശം. 'ബൗളര്‍മാരാണ് മത്സരം ജയിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രധാന പേസര്‍മാരായ ബുമ്രയും ഷമിയുമില്ലാത്ത സാഹചര്യം പാകിസ്ഥാന്‍ പൂര്‍ണമായും ഉപയോഗിക്കണം. അങ്ങനെ കഴിഞ്ഞ ലോകകപ്പിലെ അതേ ഫലം ടീം സ്വന്തമാക്കണം. പാക് ടീം ദുര്‍ബലായ എതിരാളികളെയാണ് ഇപ്പോള്‍ നേരിടുന്നത്. ശക്തമായ എതിരാളികളെ ഇതുവരെ മുഖാമുഖം കണ്ടിട്ടില്ല. അതിനാല്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം. ഹോം മത്സരങ്ങള്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മികച്ച പിച്ചുകള്‍ ഒരുക്കണം' എന്നും സര്‍ഫ്രാസ് നവാസ് ക്രിക്കറ്റ് പാകിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഏഷ്യാ കപ്പിന് മുമ്പ് ജസ്‌പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായപ്പോള്‍ മുഹമ്മദ് ഷമിക്ക് സ്‌ക്വാഡില്‍ ഇടംപിടിക്കാനാവാതെ വരികയായിരുന്നു. അതേസമയം പാകിസ്ഥാനും ടൂര്‍ണമെന്‍റിന് മുമ്പ് തിരിച്ചടിയുടെ വാര്‍ത്തയുണ്ട്. പ്രധാന പേസറായ ഷഹീന്‍ ഷാ അഫ്രീദി പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് ശനിയാഴ്‌ച പുറത്തായിരുന്നു.

ഏഷ്യാ കപ്പില്‍ ഈ വരുന്ന 28-ാം തിയതി ദുബായിലാണ് ഇന്ത്യ-പാക് പോരാട്ടം. ഇതേ വേദിയില്‍ ഇരു ടീമുകളും അവസാനം അങ്കത്തിന് വന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്ത്യയുടെ 151 റണ്‍സ് വിക്കറ്റ് നഷ്‌ടമില്ലാതെ 13 പന്ത് ബാക്കിനില്‍ക്കേ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്‌വാന്‍(55 പന്തില്‍ 79*), ബാബര്‍ അസം(52 പന്തില്‍ 68*) എന്നിവരാണ് പാകിസ്ഥാന് ജയമൊരുക്കിയത്. അന്ന് ഷമിയും ബുമ്രയും ഇന്ത്യക്കായി പന്തെറിഞ്ഞിരുന്നു. ഇന്ത്യന്‍ ബാറ്റിംഗില്‍ 57 റണ്‍സുമായി വിരാട് കോലിയും 39 റണ്‍സെടുത്ത റിഷഭ് പന്തും മാത്രമാണ് തിളങ്ങിയത്. 31 റണ്‍സിന് മൂന്ന് വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയായിരുന്നു കളിയിലെ താരം. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍. 

'പാക് ടീമാണേല്‍ ഇതിന് 50 ഓവറും എടുത്തേനേ'; ഇന്ത്യന്‍ ബാറ്റിംഗിനെ ട്രോളിയ പാക് ആരാധകരെ ശകാരിച്ച് ഡാനിഷ് കനേറിയ

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര