ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ആര് പുറത്താവും; ഇന്ത്യയുടെ സാധ്യതാ ടീം

Published : Aug 30, 2022, 06:45 PM IST
ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ആര് പുറത്താവും; ഇന്ത്യയുടെ സാധ്യതാ ടീം

Synopsis

സൂപ്പര്‍ ഫോറില്‍ വരുന്ന ഞായറാഴ്ച വീണ്ടും പാക്കിസ്ഥാനെ നേരിടേണ്ടതിനാല്‍ ഇന്ത്യ അധികം പരീക്ഷണത്തിന് മുതിരാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍. കെ എല്‍ രാഹുലിന് ഫോമിലേക്ക് മടങ്ങിയെത്താന്‍ മികച്ച അവസരമായിരിക്കും നാളത്തെ മത്സരമെന്നതിനാല്‍ ഓപ്പണര്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് സാധ്യത.

ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ നാളെ ഹോങ്കോങിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഏതാനും മാറ്റങ്ങള്‍ ഉറപ്പ്. ഓപ്പണര്‍ സ്ഥാനത്ത്  കെ എല്‍ രാഹുല്‍ തുടരുമോ എന്നാണ് പ്രധാന ആകാംക്ഷ. രാഹുലിന് പകരം പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന റിഷഭ് പന്തിനെ വീണ്ടും ഓപ്പണറാക്കി ഒരു പരീക്ഷണത്തിന് ഇന്ത്യ മുതിരുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

അന്തിമ ഇലവനില്‍ റിഷഭ് പന്തിനെ വേണോ ദിനേശ് കാര്‍ത്തിക്കിനെ വേണോ കളിപ്പിക്കാന്‍ എന്നതും ഇന്ത്യയുടെ ആശയക്കുഴപ്പമാണ്. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി തിളങ്ങിയ കാര്‍ത്തിക്കിന് പക്ഷെ ബാറ്റിംഗില്‍ കാര്യമായ റോള്‍ ഇല്ലായിരുന്നു. അവസാന ഓവറില്‍ ക്രീസിലെത്തിയ കാര്‍ത്തിക് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

സൂപ്പര്‍ ഫോറില്‍ വരുന്ന ഞായറാഴ്ച വീണ്ടും പാക്കിസ്ഥാനെ നേരിടേണ്ടതിനാല്‍ ഇന്ത്യ അധികം പരീക്ഷണത്തിന് മുതിരാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍. കെ എല്‍ രാഹുലിന് ഫോമിലേക്ക് മടങ്ങിയെത്താന്‍ മികച്ച അവസരമായിരിക്കും നാളത്തെ മത്സരമെന്നതിനാല്‍ ഓപ്പണര്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് സാധ്യത. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജക്കൊപ്പം ടോപ് സ്കോററായെങ്കിലും ഒഴുക്കോടെയുള്ള ഇന്നിംഗ്സല്ല വിരാട് കോലിയില്‍ നിന്നും ഉണ്ടായത്. ഹോങ്കോങിനെതിരായ മത്സരം കോലിക്കും പഴയ ടച്ച് വീണ്ടെടുക്കാനുള്ള അവസരമാണ്.

പാക്കിസ്ഥാനെതിരെ നിരാശപ്പെടുത്തിയ സൂര്യകുമാര്‍ തന്നെയാവും നാലാം നമ്പറില്‍. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് അവസരം ലഭിച്ചേക്കും. ഹോങ്കോങിനെതിരെ ഫനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവായത് കണക്കിലെടുത്ത് പന്തിനെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്‍റ് തയാറായേക്കും.

ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമതും രവീന്ദ്ര ജഡേജ ഏഴാമതും എത്തും. ഭുവനേശ്വര്‍ കുമാറും ആവേശ് ഖാനും അര്‍ഷദീപ് സിങും പേസര്‍മാരായി തുടരുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.

ഹോങ്കോങിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം: Rohit Sharma(c),KL Rahul,Virat Kohli,Suryakumar Yadav,Rishabh Pant/ Dinesh Karthik (wk),Hardik Pandya,Ravindra Jadeja,Bhuvneshwar Kumar,Avesh Khan,Yuzvendra Chahal,Arshdeep Singh.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍