
ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ഹോങ്കോങിനെ നേരിടും. ആതിഥേയരായ യുഎഇയെ തകര്‍ത്ത് യോഗ്യതാ പോരാട്ടം ജയിച്ചാണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്.
പാക്കിസ്ഥാനെതിരാ ആദ്യ മത്സരം ജയിച്ച് സൂപ്പര്‍ ഫോര്‍ ഉറപ്പിച്ച ഇന്ത്യക്ക് നാളത്തെ മത്സരം പരീക്ഷണങ്ങള്‍ക്കുള്ള വേദി കൂടിയാവും. ആദ്യ മത്സരം നടന്ന ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം മത്സരവും നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
ഇന്ത്യയും ഹോങ്കോങും നേര്‍ക്കു നേര്‍ വരുന്നത് മൂന്നാം തവണ
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും ഹോങ്കോങും നേര്‍ക്കുനേര്‍ വരുന്നത് ഇത് മൂന്നാം തവണയാണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇരു ടീമുകളും മത്സരിക്കുന്നത് ആദ്യതവണയും. മുമ്പ് രണ്ട് തവണയും ഏകദിനങ്ങളിലാണ് ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്. രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2008ലും 2018ലുമായിരുന്നു ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്. 2018 ഏഷ്യാ കപ്പില്‍ അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ 26 റണ്‍സിന് ഇന്ത്യ ജയിച്ചു.
ഹാര്‍ദിക് പാണ്ഡ്യയുള്ള ഇന്ത്യ 12 അംഗ ടീം; ഓള്‍റൗണ്ടറെ വാഴ്‌ത്തിപ്പാടി പാക് മുന്‍ കോച്ച്
പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയുടെ വരവ്
ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാക് ആവേശ പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!