ഏഷ്യാ കപ്പ്: ഇന്ത്യാ-പാക് പോരാട്ടത്തില്‍ ആര് ജയിക്കും, മറുപടി നല്‍കി കപില്‍ ദേവ്

Published : Aug 28, 2022, 05:03 PM IST
 ഏഷ്യാ കപ്പ്: ഇന്ത്യാ-പാക് പോരാട്ടത്തില്‍ ആര് ജയിക്കും, മറുപടി നല്‍കി കപില്‍ ദേവ്

Synopsis

കടലാസില്‍ ഇന്ത്യ കരുത്തരാണെങ്കിലും ഗ്രൗണ്ടില്‍ അതാത് ദിവസത്തെ പ്രകടനമാകും മത്സരഫലം നിര്‍ണിക്കുക എന്ന് കപില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനിറങ്ങുമ്പോഴും പാക്കിസ്ഥാനെക്കാള്‍ മികച്ച ടീമായിരുന്നു ഇന്ത്യയെന്നും കപില്‍ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ ആരുടേതാവും അവസാന ചിരി എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 10 മാസം മുമ്പ് ഇതേ ഗ്രൗണ്ടില്‍ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ പത്ത് വിക്കറ്റ് ജയവുമായി മടങ്ങിയത് പാക്കിസ്ഥാനായിരുന്നു.

അന്ന് ഇന്ത്യയെ തകര്‍ത്ത ഷഹീന്‍ ആഫ്രീദി ഇത്തവണ പാക് നിരയിലില്ല. പരിക്കാണ് അഫ്രീദിക്ക് മുമ്പില്‍ വില്ലനായത്. ഇന്ത്യന്‍ നിരയിലാകട്ടെ അന്ന് പേസ് ബൗളിംഗ് നയിച്ച ജസ്പ്രീത് ബുമ്രയുമില്ല. ലോകകപ്പ് തോല്‍വിക്കുശേഷം പുതിയ നായകന്‍ രോഹിത് ശര്‍മക്ക് കീഴില്‍ മിന്നുന്ന ഫോമിലാണ് ഇന്ത്യ. പാക്കിസ്ഥനാകട്ടെ ക്യാപ്റ്റന്‍ ബാബര്‍ അസമിലാണ് പ്രധാനമായപും പ്രതീക്ഷ വെക്കുന്നത്. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ ആര്‍ക്കാണ് സാധ്യത എന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ കപില്‍ദേവ്.

ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങും, കാരണം ഇതാണ്

കടലാസില്‍ ഇന്ത്യ കരുത്തരാണെങ്കിലും ഗ്രൗണ്ടില്‍ അതാത് ദിവസത്തെ പ്രകടനമാകും മത്സരഫലം നിര്‍ണിക്കുക എന്ന് കപില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനിറങ്ങുമ്പോഴും പാക്കിസ്ഥാനെക്കാള്‍ മികച്ച ടീമായിരുന്നു ഇന്ത്യയെന്നും കപില്‍ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ഒന്നും ഉറപ്പിച്ച് പറയാനാവില്ല. ഏകദിന ക്രിക്കറ്റ് ഫലങ്ങള്‍ ഒരു പരിധിവരെ പ്രവചിക്കാനാവും. എന്നാല്‍ ടി20 അങ്ങനെയല്ല. പരിചയസമ്പത്തിന്‍റെ കാര്യമെടുത്താല്‍ നമ്മുടെ ടീമാണ് മികച്ചത്. പക്ഷെ അപ്പോഴും കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടുമ്പോഴും പരിചയസമ്പത്തില്‍ നമ്മള്‍ അവരെക്കാള്‍ മികച്ചതായിരുന്നുവെന്ന് മറന്നുകൂടാ എന്നും കപില്‍ പറഞ്ഞു.

ഇന്ത്യ-പാക് അങ്കം; എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ്മ, പിന്നിലാവുക പാക് താരം

കണക്കുകള്‍ നോക്കിയാലും നമ്മള്‍ ഏറെ മുന്നിലാണ്. എങ്കിലും അതാത് ദിവസം ഓരോ ടീമും എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചാകും മത്സരഫലമെന്നും കപില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി മറന്ന് പുതിയ തുടക്കത്തിനാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് ക്യാപറ്റന്‍ രോഹിത് ശര്‍മ ഇന്നലെ പറഞ്ഞിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്