ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങും, കാരണം ഇതാണ്

Published : Aug 28, 2022, 04:13 PM IST
ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങും, കാരണം ഇതാണ്

Synopsis

ഏഷ്യാ കപ്പില്‍ വിജയത്തുടക്കമിടാനാണ് ഇന്ത്യയും പാക്കിസ്ഥാനും ഇന്നിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങാണ് ഗ്രൂപ്പില മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാവും സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് വൈകിട്ട് 7.30ക്ക് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇരു രാജ്യങ്ങളിലെയും ആരാധകര്‍. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ പാക് താരങ്ങള്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാവും മത്സരത്തിനിറങ്ങുക.

കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന പാക് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പാക് ടീം കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും 900ല്‍ അധികം പേരാണ് പാക്കിസ്ഥാനില്‍ മരിച്ചത്. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഖൈബര്‍ പഖ്തൂണ്‍വാല, സിന്ധ്, ബലൂചിസ്ഥാന്‍ മേഖലകളിലാണ് പ്രളയക്കെടുതികള്‍ രൂക്ഷമായത്. കനത്ത മഴ തുടരുന്ന ബലൂചിസ്ഥാന്‍ രാജ്യത്ത് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥിയലുമാണ്.

ഷഹീന്‍ അഫ്രീദി ഐപിഎല്ലിനെത്തിയാല്‍ താരലേലത്തില്‍ എത്ര തുക ലഭിക്കും? മറുപടിയുമായി ആര്‍ അശ്വിന്‍

ഏഷ്യാ കപ്പില്‍ വിജയത്തുടക്കമിടാനാണ് ഇന്ത്യയും പാക്കിസ്ഥാനും ഇന്നിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങാണ് ഗ്രൂപ്പില മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാവും സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക.  കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഫാബുലസ് ഫാഫ്; ഇന്ത്യ-പാക് പോരിന് മുമ്പ് കിംഗ് കോലിക്ക് തകര്‍പ്പന്‍ ആശംസയുമായി ആര്‍സിബി ക്യാപ്റ്റന്‍- വീഡിയോ

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റ മവേദി കൂടിയാണിത്. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ആ തോല്‍വി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യയെ പുറത്താക്കാന്‍ പോന്നതായിരുന്നു. അന്നേറ്റ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. അന്ന് വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. തോല്‍വിക്ക് പിന്നാലെ കോലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഇത്തവണ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയ്ക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്