ഏഷ്യാ കപ്പ്: അനിശ്ചിതത്വത്തിന് ഒടുവില്‍ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

Published : Aug 19, 2022, 10:55 PM IST
ഏഷ്യാ കപ്പ്: അനിശ്ചിതത്വത്തിന് ഒടുവില്‍ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

Synopsis

ഓഗസ്റ്റ് എട്ടിനായിരുന്നു ടീം ലിസ്റ്റ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് നീട്ടി നല്‍കണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. മറ്റ് ടീമുകളെല്ലാം ടീമിനെ നേത്തെ പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ണമെന്‍റ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ശ്രീലങ്ക 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ദാസുന്‍ ഷനക നായകനാകുന്ന ടീമില്‍ ഭാനുക രാജപക്ഷെയും ദിനേശ് ചണ്ഡിമലും ഇടം നേടി.

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് ടീം പ്രഖ്യാപനം വൈകാന്‍ കാരണമായത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ടീമിനെ തെര‍ഞ്ഞെടുത്ത് കായിക മന്ത്രാലയത്തിന്‍റെ അനുമതിക്ക് അയച്ചുവെങ്കിലും ടീം തെരഞ്ഞെടുപ്പ് വൈകിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം ഇത് തള്ളുകയായിരുന്നു. ഇതോടെ  ടൂര്‍ണമെന്‍റില്‍ ശ്രീലങ്കയുടെ പങ്കാളിത്തം പോലും അനിശ്ചിതത്വത്തിലായി.  

ഏഷ്യാ കപ്പ്: ആ കാരണത്താല്‍ ഇന്ത്യയേക്കാള്‍ മുന്‍തൂക്കം പാകിസ്ഥാന്; വാക്‌പോര് തുടങ്ങി സര്‍ഫറാസ് അഹമ്മദ്

ഓഗസ്റ്റ് എട്ടിനായിരുന്നു ടീം ലിസ്റ്റ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് നീട്ടി നല്‍കണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. ശ്രീലങ്ക വേദിയാവേണ്ട ഏഷ്യാ കപ്പാണ് രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മൂലം യുഎഇയിലേക്ക് മാറ്റിയത്. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഗ്രൂപ്പിലാണ് ശ്രീലങ്ക.

'സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ ഒപ്പമുള്ളപ്പോഴും ഒറ്റയ്‌ക്കായി'; മാനസിക സമ്മര്‍ദ്ദങ്ങള്‍ വെളിപ്പെടുത്തി കോലി

ഏഷ്യാ കപ്പിനുള്ള ശ്രീലങ്കന്‍ ടീം: Dasun Shanaka (Capt), Dhanushka Gunathilaka, Pathum Nissanka, Kusal Mendis (WK), Charith Asalanka (VC), Bhanuka Rajapaksha (WK), Ashen Bandara, Dhananjaya de Silva, Wanidu Hasaranga, Mahesh Theekshana, Jeffery Vandersay, Praveen Jayawickrenna, Dushmantha Chameera, Binura Fernando, Chamika Karunaratne, Dilshan Madushanka, Matheesha Pathirana, Dinesh Chandhimal (WK), Nuwanindu Fernando, Kasun Rajitha

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്