MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • പേര് പോലെ തന്നെ വെടിക്കെട്ട്!, കിവീസിന്‍റെ 'കിളി പറത്തി' കാനഡയുടെ യുവരാജ്; സെഞ്ചുറി, അടിച്ചെടുത്തത് ലോകകപ്പിലെ അപൂർവ്വ റെക്കോർഡ്

പേര് പോലെ തന്നെ വെടിക്കെട്ട്!, കിവീസിന്‍റെ 'കിളി പറത്തി' കാനഡയുടെ യുവരാജ്; സെഞ്ചുറി, അടിച്ചെടുത്തത് ലോകകപ്പിലെ അപൂർവ്വ റെക്കോർഡ്

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ചരിത്ര സെഞ്ച്വറി നേടി കാനഡയുടെ 19-കാരൻ യുവരാജ് സമ്ര. യുവരാജിന്‍റെ വെടിക്കെട്ട് സെഞ്ചുറി മികവിൽ കാനഡ 173 റൺസ് നേടിയെങ്കിലും ന്യൂസിലൻഡ് മത്സരം ജയിച്ചു.

2 Min read
Author : Gopalakrishnan C
Published : Feb 17 2026, 03:12 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
കാനഡയുടെ യുവരാജാവ്
Image Credit : Getty

കാനഡയുടെ യുവരാജാവ്

ലോകക്രിക്കറ്റിലെ വമ്പന്മാരായ ന്യൂസിലൻഡിനെ ഞെട്ടിച്ചുകൊണ്ട് കാനഡയുടെ പത്തൊൻപതുകാരൻ യുവരാജ് സമ്രയ്ക്ക് ചരിത്ര സെഞ്ച്വറി. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിലാണ് കിവി ബൗളർമാരെ നിലംപരിശാക്കി യുവരാജ് 110 റൺസ് (65 പന്ത്) അടിച്ചുകൂട്ടിയത്.

29
ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ
Image Credit : X

ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ

ടി20 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് യുവരാജ് സമ്ര സ്വന്തമാക്കി (19 വയസ്സും 141 ദിവസവും). 2014-ൽ 22-ാം വയസ്സിൽ സെഞ്ച്വറി നേടിയ പാകിസ്ഥാന്‍റെ അഹമ്മദ് ഷെഹ്‌സാദിന്‍റെ റെക്കോർഡാണ് യുവരാജ് മറികടന്നത്. സുരേഷ് റെയ്ന(23 വയസും 156 ദിവസവും), അലക്സ് ഹെയ്‌ൽസ്(25 വയസും 83 ദിവസവും), ഗ്ലെന്‍ ഫിലിപ്സ്(25 വയസും 327 ദിവസവും) എന്നിവരും യുവരാജിന്‍റെ റെക്കോര്‍ഡ് സെഞ്ചുറിക്ക് മുന്നില്‍ പിന്നിലായി.

Related Articles

Related image1
'ആദ്യം നീയൊരു സിംഗിൾ എടുക്ക്, എന്നിട്ടാകാം വെടിക്കെട്ട്', ഫോം ഔട്ടായ ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ
Related image2
ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ
39
അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ താരം
Image Credit : X

അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ താരം

ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു സെഞ്ച്വറി നേടുന്ന അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ താരമെന്ന റെക്കോര്‍ഡും കനേഡിയൻ ഓപ്പണർ സ്വന്തമാക്കി. 2024ലെ ടി20 ലോകകപ്പില്‍ കാനഡക്കെതിരെ അമേരിക്കയുടെ ആരോണ്‍ ജോണ്‍സ് നേടിയ 94 റണ്‍സിന്‍റെ റെക്കോര്‍ഡാണ് യുവരാജ് മറികടന്നത്.

49
കാനഡയുടെ ആദ്യ ലോകകപ്പ് സെഞ്ച്വറി
Image Credit : Getty

കാനഡയുടെ ആദ്യ ലോകകപ്പ് സെഞ്ച്വറി

ടി20 ലോകകപ്പിൽ കാനഡയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ ഇടം കൈയന്‍ ബാറ്റര്‍ സ്വന്തമാക്കി.

59
വെടിക്കെട്ട് സെഞ്ചുറി
Image Credit : Getty

വെടിക്കെട്ട് സെഞ്ചുറി

ന്യൂസിലൻഡിനെതിരെ 11 ഫോറുകളും 6 സിക്സറുകളുമാണ് യുവരാജ് അടിച്ചുകൂട്ടിയത്. 58 പന്തില്‍ സെഞ്ചുറിയിലെത്തിയ യുവരാജ് 65 പന്തില്‍ 110 റണ്‍സെടുത്താണ് പുറത്തായത്. കാനഡ അടിച്ച 173 റണ്‍സില്‍ 63.6 ശതമാനവും(110 റണ്‍സ്) യുവരാജിന്‍റെ ബാറ്റില്‍ നിന്നായിരുന്നു.

69
സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്
Image Credit : X

സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്

ഇന്നിംഗ്സില്‍ ആറ് സിക്സുകള്‍ പറത്തിയ യുവരാജ് ഐസിസി പൂര്‍ണ അംഗത്വമുള്ള ഒരു ടീമിനെതിരെ അസോസിയേറ്റ് രാജ്യത്തിനായി ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ താരമെന്ന റെക്കോര്‍‍ഡിനൊപ്പവും എത്തി.

79
യുവരാജ്' പേരിന് പിന്നിലെ രഹസ്യം
Image Credit : Getty

യുവരാജ്' പേരിന് പിന്നിലെ രഹസ്യം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗിന്‍റെ കടുത്ത ആരാധകനായ പിതാവ് ബൽജിത് സിംഗാണ് തന്‍റെ മകന് 'യുവരാജ്' എന്ന് പേരിട്ടത്. പേര് പോലെ തന്നെ ഇടംകൈയ്യൻ ബാറ്ററായ ഈ താരം സിക്സറുകൾ പറത്തുന്നതിലും മുൻപന്തിയിലാണ്.

89
 ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട്
Image Credit : Getty

ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട്

നായകൻ ദിൽപ്രീത് ബാജ്‌വയ്‌ക്കൊപ്പം (36)116 റൺസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് യുവരാജ് പടുത്തുയർത്തിയത്. ഒരു അസോസിയേറ്റ് രാജ്യം ഫുൾ മെമ്പർ രാജ്യത്തിനെതിരെ ലോകകപ്പിൽ നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.

99
 റെക്കോര്‍ഡ് റണ്‍ചേസുമായി കിവീസും
Image Credit : Getty

റെക്കോര്‍ഡ് റണ്‍ചേസുമായി കിവീസും

ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ 173 റണ്‍സെടുത്തപ്പോള്‍ സമ്മര്‍ദ്ദത്തിലായെങ്കിലും 15.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി കിവീസ് അനായാസ ജയം നേടി. ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. ഈ ലോകകപ്പില്‍ ചെന്നൈയില്‍ അഫ്ഗാനെതിരെ 186 റണ്‍സ് കിവീസ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ
Recommended image2
'ആദ്യം നീയൊരു സിംഗിൾ എടുക്ക്, എന്നിട്ടാകാം വെടിക്കെട്ട്', ഫോം ഔട്ടായ ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ
Recommended image3
അഗാര്‍ക്കർ ഇനി എങ്ങനെ അവഗണിക്കും, രഞ്ജി ട്രോഫി സെമിയില്‍ ബംഗാളിനായി ഞെട്ടിക്കുന്ന പ്രകടനവുമായി മുഹമ്മദ് ഷമി, 8 വിക്കറ്റ്
Related Stories
Recommended image1
'ആദ്യം നീയൊരു സിംഗിൾ എടുക്ക്, എന്നിട്ടാകാം വെടിക്കെട്ട്', ഫോം ഔട്ടായ ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ
Recommended image2
ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved