ശ്രീലങ്കയിലും സഞ്ജു ആരാധകർക്ക് കുറവില്ല, ഇന്ത്യ-പാക് ആവേശ പോരാട്ടത്തിനിടെ പോസ്റ്ററുമായി ആരാധകർ

Published : Sep 02, 2023, 06:01 PM IST
ശ്രീലങ്കയിലും സഞ്ജു ആരാധകർക്ക് കുറവില്ല, ഇന്ത്യ-പാക് ആവേശ പോരാട്ടത്തിനിടെ പോസ്റ്ററുമായി ആരാധകർ

Synopsis

ഓപ്പണറായി മാത്രം കളിച്ചിട്ടുള്ള ഇഷാന്‍ കിഷനെ ആദ്യ മത്സരത്തില്‍ അഞ്ചാം നമ്പറിലാണ് ഇന്ത്യ പരീക്ഷിച്ചത്. ബാറ്റിംഗ് തകര്‍ച്ചക്കിടയിലും മികച്ച പ്രകടനം പുറത്തെടുത്ത കിഷന്‍ മധ്യനിരയിലും തനിക്ക് ബാറ്റ് ചെയ്യാനാവുമെന്ന് തെളിയിച്ചതോടെ ലോകകപ്പ് ടീമില്‍ എത്താമെന്ന സഞ്ജുവിന്‍റെ സാധ്യതകള്‍ക്കും മങ്ങലേറ്റു.

പല്ലെക്കല്ലെ: ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കയിലും ആരാധകര്‍ക്ക് കുറവില്ല. ഏഷ്യാ കപ്പില്‍ ശ്രീലങ്കയിലെ പല്ലെക്കെല്ലെയില്‍ ഇന്ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടത്തിനിടെയാണ് ആരാധകര്‍ സഞ്ജുവിന് പിന്തുണയറിച്ചുകൊണ്ടുള്ള ബാനര്‍ ഉയര്‍ത്തിയത്. ലവ് യു സഞ്ജു സാംസണ്‍ എന്നെഴുതിയ ബാനറുമായാണ് ആരാധകരില്‍ ചിലര്‍ ഇന്ന് സ്റ്റേഡിയത്തിലെത്തിയത്.

ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിലില്ലെങ്കിലും ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയി സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പരിക്കില്‍ നിന്ന് മുക്തനാകാത്ത കെ എല്‍ രാഹുലിന്‍റെ സ്റ്റാന്‍ഡ് ബൈ ആയാണ് സ‍ഞ്ജു ടീമിനൊപ്പം തുടരുന്നത്. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉറപ്പായ കെ ല്‍ രാഹുല്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ഇഷാന്‍ കിഷനാണ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടം നേടിയത്.

ഓപ്പണറായി മാത്രം കളിച്ചിട്ടുള്ള ഇഷാന്‍ കിഷനെ ആദ്യ മത്സരത്തില്‍ അഞ്ചാം നമ്പറിലാണ് ഇന്ത്യ പരീക്ഷിച്ചത്. ബാറ്റിംഗ് തകര്‍ച്ചക്കിടയിലും മികച്ച പ്രകടനം പുറത്തെടുത്ത കിഷന്‍ മധ്യനിരയിലും തനിക്ക് ബാറ്റ് ചെയ്യാനാവുമെന്ന് തെളിയിച്ചതോടെ ലോകകപ്പ് ടീമില്‍ എത്താമെന്ന സഞ്ജുവിന്‍റെ സാധ്യതകള്‍ക്കും മങ്ങലേറ്റു. സെപ്റ്റംബര്‍ അഞ്ചിന് മുമ്പാണ് ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ടത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അഹമ്മദാബാദിലായിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നു, വീണ്ടും നിരാശപ്പെടുത്തിയ ഗില്ലിനെ പൊരിച്ച് ആരാധകർ-വീഡിയോ

പാക്കിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സുമായി ഇഷാന്‍ കിഷനും 29 റണ്‍സോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. 11 റണ്‍സെടുത്ത രോഹിത്തിന്‍റെയും നാലു റണ്‍സെടുത്ത കോലിയുടെയും 14 റണ്‍സെടുത്ത ശ്രേയസിന്‍റെയും 10 റണ്‍സെടുത്ത ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?