വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ നിരാശപ്പെടുത്തിയ ഗില്‍ ഏഷ്യാ കപ്പില്‍ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെയും നിരാശപ്പെടുത്തിയത് ആരാധകരെ ചൊടിപ്പിച്ചു.
പല്ലെക്കല്ലെ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പൊരിച്ച് ആരാധകര്‍. ഓപ്പണറായി ഇറങ്ങി 32 പന്ത് നേരിട്ട ശുഭ്മാന്‍ ഗില്‍ 10 റണ്‍സുമായി ഹാരിസ് റൗഫിന്‍റെ പന്തില്‍ ബൗള്‍ഡായി പുറത്തായി. 147 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്തിന് മുന്നില്‍ ഗില്ലിന്‍റെ പ്രതിരോധം തകര്‍ന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ നിരാശപ്പെടുത്തിയ ഗില്‍ ഏഷ്യാ കപ്പില്‍ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെയും നിരാശപ്പെടുത്തിയത് ആരാധകരെ ചൊടിപ്പിച്ചു. ഇന്ത്യയിലെ ഫ്ലാറ്റ് ട്രാക്കുകളില്‍ അടിച്ചു തകര്‍ത്ത് റെക്കോര്‍ഡിടുന്ന ഗില്ലിന് അഹമ്മദാബാദിലെ ഫ്ലാറ്റ് ട്രാക്കില്‍ മാത്രമെ റണ്ണടിക്കാനാവു എന്നാണ് ആരാധകരുടെ വിമര്‍ശനം.
കഴിഞ്ഞ 11 ഇന്നിംഗ്സുകളില്‍ 20, 0, 37, 13, 18, 6, 10, 29, 7, 34, 10 എന്നിങ്ങനെയാണ് കിഷന്‍റെ സ്കോര്‍. അഹമ്മദാബ് അല്ലെങ്കില്‍ പാര്‍ട്ടിയുമില്ലെന്നാണ് ആരാധകര്‍ ഗില്ലിന്‍റെ പ്രകടനത്തെക്കുറിച്ച് പറയുന്നത്. പാക്കിസ്ഥാനെതിരെ തുടക്കത്തില്‍ നസീം ഷായുടെ പന്തുകള്‍ക്ക് മുന്നില്‍ ഗില്‍ പതറിയിരുന്നു. ഇതിന് പിന്നാലെ രോഹിത്തും കോലിയും ശ്രേയസും മടങ്ങിയതിനുശേഷം മഴ മൂലം കളി നിര്‍ത്തിവെച്ചു. പിന്നീട് മതസരം പുനരാരംഭിച്ചപ്പോഴായിരുന്നു ഹാരിസ് റൗഫിന്‍റെ പേസിന് മുന്നില്‍ ഗില്‍ വീണത്.
ഷഹീൻ അഫ്രീദിയുടെ ഇന്‍സ്വിംഗറിൽ വീണ് രോഹിത്തും കോലിയും, പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർച്ച-വീഡിയോ
പാക്കിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സുമായി ഇഷാന്‍ കിഷനും 16 റണ്‍സോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. 11 റണ്‍സെടുത്ത രോഹിത്തിന്‍റെയും നാലു റണ്‍സെടുത്ത കോലിയുടെയും 14 റണ്‍സെടുത്ത ശ്രേയസിന്‍റെയും 10 റണ്‍സെടുത്ത ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
