പാക്കിസ്ഥാന് പണി കൊടുക്കാൻ ശ്രീലങ്കക്കെതിരായ മത്സരം ഇന്ത്യ തോൽക്കാൻ ശ്രമിച്ചു; ആരോപണത്തിന് മറുപടി നൽകി അക്തർ

Published : Sep 14, 2023, 09:54 AM IST
പാക്കിസ്ഥാന് പണി കൊടുക്കാൻ ശ്രീലങ്കക്കെതിരായ മത്സരം ഇന്ത്യ തോൽക്കാൻ ശ്രമിച്ചു; ആരോപണത്തിന് മറുപടി നൽകി അക്തർ

Synopsis

എന്തിനാണ് അവര്‍ തോല്‍ക്കുന്നത്, അതിന് മറുപടി പറയൂ, അവര്‍ ഫൈനലിലെത്താനാണ് കളിച്ചത്, ആരുടെയും പേര് പറയാതെ നിങ്ങള്‍ വെറുതെ ട്രോളുകള്‍ ഉണ്ടാക്കുകയാണ്.

കൊളംബോ: ഏഷ്യാകപ്പിലെ ഇന്ത്യൻ-ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരത്തിൽ ഒത്തുകളി നടന്നെന്ന ഒരു വിഭാഗം പാക് ആരാധകരുടെ ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ താരം ഷോയൈബ് അക്തര്‍. പാക്കിസ്ഥാനെ ഏഷ്യാ കപ്പില്ർ നിന്ന് പുറത്താക്കാൻ ഇന്ത്യ തോറ്റുകൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ആളുകൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, അങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നും അക്തര്‍ യുട്യൂബ് വീഡിയോയില്‍ കുറ്റപ്പെടുത്തി.

ഇന്ത്യൻ ബാറ്റിംഗ് നിര തകര്‍ന്നത് ദുനിത് വെല്ലലാഗെയുടെയും ചരിത് അസലങ്കയുടെയും മികച്ച ബൗളിംഗിലാണ്. അല്ലാതെ ഒത്തുകളിച്ചിട്ടില്ല. അഞ്ച് വിക്കറ്റെടുത്ത 20കാരനായ ആ പയന്‍റെ ബൗളിംഗും 43 റണ്‍സെടുത്ത അവന്‍റെ ബാറ്റിംഗും നിങ്ങളൊക്കെ കണ്ടതല്ലേ. അതുപോലെ അവന്‍റെ ബാറ്റിംഗും. ആ മത്സരത്തിനുശേഷം ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമെല്ലാം എനിക്ക് ഫോണ്‍ വിളികള്‍ വന്നിരുന്നു. പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ മന:പൂര്‍വം കളി തോല്‍ക്കാന്‍ ശ്രമിച്ചുവെന്ന്. എന്നാല്‍ ജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ കഴിയുന്ന ഇന്ത്യ എന്തിനാണ് ആ കളി തോറ്റു കൊടുക്കുന്നത് എന്ന് അക്തര്‍ ചോദിച്ചു.

മഴയെ പേടിച്ച് പാക്കിസ്ഥാൻ, റണ്‍ റേറ്റിന്‍റെ ബലത്തിൽ ശ്രീലങ്ക, ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം

എന്തിനാണ് അവര്‍ തോല്‍ക്കുന്നത്, അതിന് മറുപടി പറയൂ, അവര്‍ ഫൈനലിലെത്താനാണ് കളിച്ചത്, ആരുടെയും പേര് പറയാതെ നിങ്ങള്‍ വെറുതെ ട്രോളുകള്‍ ഉണ്ടാക്കുകയാണ്. കടുത്ത പോരാട്ടം നടത്തി തന്നെയാണ് ഇന്ത്യ ജയിച്ചു കയറിയത്. കുല്‍ദീപ് യാദവിന്‍റെ ബൗളിംഗും അതില്‍ നിര്‍ണായകമായിരുന്നു. അതുപോലെ ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ ജസ്പ്രീത് ബുമ്ര പുറത്തെടുത്ത മികവ് നോക്കു.

വെല്ലാലഗെയെന്ന 20കാരന്‍ ബൗളിംഗിലും ബാറ്റിംഗിലും ലങ്കക്കായി പുറത്തെടുത്ത പോരാട്ടവീര്യം നേക്കു. അത്തരമൊരു പോരാട്ടം കാഴ്ചവെക്കാന്‍ നമ്മുടെ കളിക്കാര്‍ക്കായില്ല എന്നതല്ലെ യാഥാര്‍ത്ഥ്യം. നമ്മുടെ പേസ് ബൗളര്‍മാര്‍ 25-30 മത്സരങ്ങള്‍ തുടര്‍ച്ചയായി കളിച്ചത് എപ്പോഴാണെന്ന് ഓര്‍മയുണ്ടോ. അവര്‍ പരിക്കേല്‍ക്കാതെ 10 ഓവര്‍ എറിയട്ടെ എന്നാഗ്രഹിക്കാം. ലങ്ക പുറത്തെടുത്തതുപോലുള്ള  പോരാട്ടമാണ് പാക്കിസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവരടിക്കുന്ന ഓരോ അടിയും കൊള്ളുന്നത് ഗംഭീറിന്‍റെ മുഖത്ത്', രോഹിത്തിന്‍റെയും കോലിയുടെ സെഞ്ചുറിയില്‍ ആരാധകര്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം