രണ്ട് ജയം, നെറ്റ് റണ്‍ റേറ്റിലും ബഹുദൂരം മുന്നില്‍, സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ, ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി അഫ്ഗാനിസ്ഥാന്‍

Published : Sep 15, 2025, 01:11 PM IST
team india players

Synopsis

ഇന്ത്യയോട് ഇന്നലെ തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പിച്ച പാകിസ്ഥാന്‍ ആണ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് കളികളില്‍ രണ്ട് പോയന്‍റും +1.649 നെറ്റ് റണ്‍ റേറ്റുമാണ് പാകിസ്ഥാനുള്ളത്.

ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്തിയതോടെ ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ. ആദ്യ രണ്ട് കളികളിലെ ആധികാരിക ജയത്തോടെ നാലു പോയന്‍റും +4.700 നെറ്റ് റണ്‍റേറ്റുമായാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പാക്കുന്ന ആദ്യ ടീമായത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇ ഉയര്‍ത്തിയ 58 റണ്‍സ് വിജയലക്ഷ്യം വെറും 4.3 ഓവറില്‍ അടിച്ചെടുത്ത ഇന്ത്യ ഇന്നലെ പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യ 15.5 ഓവറില്‍ മറികടന്നതോടെയാണ് നെറ്റ് റണ്‍റേറ്റിലും ഇന്ത്യ ബഹുദൂരം മുന്നിലെത്തിയത്. അവസാന മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍.

പാകിസ്ഥാനും എളുപ്പം

ഇന്ത്യയോട് ഇന്നലെ തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പിച്ച പാകിസ്ഥാന്‍ ആണ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് കളികളില്‍ രണ്ട് പോയന്‍റും +1.649 നെറ്റ് റണ്‍ റേറ്റുമാണ് പാകിസ്ഥാനുള്ളത്. അവസാന മത്സരത്തില്‍ യുഎഇ ആണ് എതിരാളികളെന്നതിനാല്‍ ഗ്രൂപ്പ് എയില്‍ നിന്ന് പാകിസ്ഥാനും സൂപ്പര്‍ ഫോറിലെത്തുമെന്ന് ഉറപ്പിക്കാം. ഓരോ മത്സരം വീതം കളിച്ച ഒമാന്‍ മൂന്നാമതും യുഎഇ നാലാമതുമാണ്. ഇന്ന് നടക്കുന്ന ഒമാന്‍-യുഎഇ മത്സരമാകും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുക, രണ്ട് ടീമുകളാണ് ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ഫോര്‍ റൗണ്ടിലേക്ക് മുന്നേറുക.

അതേസമയം അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും ഹോങ്കോംഗും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാണ്. കളിച്ച ആദ്യ മത്സരങ്ങള്‍ ജയിച്ച അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഗ്രൂപ്പില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. രണ്ട് പോയന്‍റും +4.700 നെറ്റ് റണ്‍റേറ്റുമായാണ് അഫ്ഗാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ശ്രീലങ്ക രണ്ട് പോയന്‍റും +2.595 നെറ്റ് റണ്‍റേറ്റുമായി രണ്ടാമതാണ്. രണ്ട് മത്സരങ്ങളില്‍ ഹോങ്കോംഗിനെതിരെ ഒരു ജയം മാത്രമുള്ള ബംഗ്ലാദേശ് രണ്ട് ജയവും -0.650 നെറ്റ് റണ്‍റേറ്റുമായി ബംഗ്ലാദേശ് മൂന്നാമതാണ്. ശ്രീലങ്കക്ക് ഹോങ്കോംഗിനെതിരെ മത്സരം ബാക്കിയുള്ളതിനാല്‍ സൂപ്പര്‍ ഫോറിലേക്കുള്ള വഴി എളുപ്പമാണ്.

ഗ്രൂപ്പ് ബിയില്‍ കടുത്ത പോരാട്ടം

എന്നാല്‍ അഫ്ഗാനിസ്ഥാന് ശ്രീലങ്കയെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത്. ഇതില്‍ അഫ്ഗാന്‍ ബംഗ്ലാദേശ് മത്സരമായിരിക്കും നിര്‍ണായകമാകുക. അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ വീഴ്ത്തിയാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്താതെ പുറത്താവാനും സാധ്യതയുണ്ട്. എന്നാല്‍ അവസാന മത്സരത്തില്‍ അഫ്ഗാനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ബംഗ്ലാദേശിനും സാങ്കേതികമായി സാധ്യത അവശേഷിക്കും. കളിച്ച രണ്ട് കളികളും തോറ്റ ഹോങ്കോഗ് അവസാന സ്ഥാനത്താണ്. ശനിയാഴ്ച മുതലാണ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവില്‍ നിലപാട് മാറ്റി പാകിസ്ഥാൻ, ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15-ന് തന്നെ; ഐസിസിയുമായി ധാരണ
ഇഷാൻ കിഷൻ പുറത്ത് തന്നെ, ശ്രേയസ് തിരിച്ചെത്തി, വമ്പൻ മാറ്റങ്ങളുമായി കളിക്കാരുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ബിസിസിഐ