
ദുബായ്: ഏഷ്യാ കപ്പിന് ഇന്ന് യുഎഇയില്‍ തുടക്കമാകാനിരിക്കെ ടൂര്‍ണമെന്‍റിലെ സമ്മാനത്തുക സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത്. 2023ലെ ഏഷ്യാ കപ്പിനെ അപേക്ഷിച്ച് ഇത്തവണ സമ്മാനത്തുകയില്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) 100 ശതമാനത്തിലധികം വര്‍ധന വരുത്തിയിട്ടുണ്ടെന്നാണ് സൂചന. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏഷ്യാ കപ്പില്‍ കിരീടം നേടുന്നവര്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക മൂന്ന് ലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 2.6 കോടി രൂപ) ആയിരിക്കും.
രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നരലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 2.3 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് 12.50 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. 2023ല്‍ ഏഷ്യാ കപ്പില്‍ കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് സമ്മാനത്തുകയായി ലഭിച്ചത് 1.25 കോടി രൂപയായിരുന്നു.
സമ്മാനത്തുക എത്രയാണെന്ന് എസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ എട്ടു ടീമുകളാണ് ഇത്തവണ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യക്ക പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ്, യുഎഇ, ഒമാന്‍ എന്നീ ടീമുകളാണ് ഏഷ്യാ കപ്പില്‍ മത്സരിക്കുന്നത്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. ഇതില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറിലെത്തുന്ന നാലു ടീമുകളും പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഫൈനലിലെത്തുന്ന രീതിയിലാണ് ഇത്തവണത്തെ മത്സരക്രമം. ഈ മാസം 28നാണ് ഫൈനല്‍.
എട്ട് തവണ കിരീടം നേടിയ ഇന്ത്യയാണ് നിലവിലെ ഏഷ്യാ കപ്പ് ജേതാക്കള്‍. നാളെ ആതിഥേയരായ യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം
സൂപ്പർ 4 ഘട്ടം
ഫൈനൽ: സെപ്റ്റംബർ 28 (ഞായർ)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക