- Home
- Sports
- Cricket
- 'ഹസ്തദാനമില്ലെങ്കില്‍ ഇന്ത്യയുമായി കളിക്കാന്‍ ഞങ്ങളില്ല'; പാകിസ്ഥാന്‍ ഐസിസിക്ക് മുന്നില്‍ വച്ച പ്രധാന ഉപാധികള്‍ ഇങ്ങനെ
'ഹസ്തദാനമില്ലെങ്കില്‍ ഇന്ത്യയുമായി കളിക്കാന്‍ ഞങ്ങളില്ല'; പാകിസ്ഥാന്‍ ഐസിസിക്ക് മുന്നില്‍ വച്ച പ്രധാന ഉപാധികള്‍ ഇങ്ങനെ
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ഐസിസിക്ക് മുന്നില്‍ ഉപാധികള്‍ വെച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. മൂന്നില്‍ കൂടുതല്‍ ആവശ്യങ്ങളാണ് പിസിബി വച്ചത്. അതില്‍ പ്രധാനപ്പെട്ടത്..

പ്രതിസന്ധിയുടെ കാരണം
ബംഗ്ലാദേശ് ടീമിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ബംഗ്ലാദേശിന് പിന്തുണ
ഇന്ത്യയിലേക്ക് ടീമിനെ അയക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശിനെ ഐസിസി നീക്കിയത്. ഈ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണയുമായാണ് പാകിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ബംഗ്ലാദേശിന് നഷ്ടപരിഹാരം
ആഗോള ക്രിക്കറ്റിലെ ബംഗ്ലാദേശിന്റെ വളര്‍ച്ച പരിഗണിച്ച് അവര്‍ക്ക് ഐസിസി നല്‍കുന്ന സാമ്പത്തിക വിഹിതം വര്‍ദ്ധിപ്പിക്കണം.
ബംഗ്ലാദേശിനെ സഹായിക്കണം
അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ പ്രതിഭകളെ വളര്‍ത്തുന്നതിനും ഇത് ആവശ്യമാണെന്ന് പിസിബി വാദിക്കുന്നു.
പാകിസ്ഥാന് കൂടുതല്‍ പണം
ഐസിസി വരുമാന വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്നാണ് പാകിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാകിസ്ഥാന് ലഭിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്ത്).
ഇന്ത്യയുമായി പരമ്പര വേണം
ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് പുനരാരംഭിക്കാന്‍ ഐസിസി ഇടപെടണമെന്നതാണ് രണ്ടാമത്തെ ആവശ്യം.
ഹസ്തദാനം നടത്തണം
ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം ചെയ്യാന്‍ തയ്യാറാവണമെന്നും പിസിബി. നിലവില്‍ ഇരു ടീമിലേയും താരങ്ങള്‍ ഹസ്തദാനം ചെയ്യാറില്ല.
ടൂര്‍ണമെന്റ് പങ്കാളിത്ത ഫീസ്
ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും, തയ്യാറെടുപ്പുകള്‍ക്കായി വലിയ തുക ചെലവാക്കിയ ബംഗ്ലാദേശിന് നല്‍കേണ്ട 'പാര്‍ട്ടിസിപ്പേഷന്‍ ഫീ' ഐസിസി ഉറപ്പാക്കണം.
ആതിഥേയത്വം
വരാനിരിക്കുന്ന ഏതെങ്കിലും ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ബംഗ്ലാദേശിന് നല്‍കണം. ക്രിക്കറ്റ് സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് പിസിബി വിശ്വസിക്കുന്നു.
അന്തിമ തീരുമാനം ഇന്ന്
ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തില്‍ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഇതുവരെ വഴങ്ങിയിട്ടില്ല.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് അദ്ദേഹം ഇന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തും. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമാകും പിസിബി ഐസിസിക്ക് മറുപടി നല്‍കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!