അന്നേ സച്ചിന്‍ പറഞ്ഞു, എന്നിട്ടും പഠിക്കാതെ കോലി അതേ തെറ്റ് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് മുന്‍ പാക് താരം

Published : Aug 29, 2022, 10:35 PM IST
അന്നേ സച്ചിന്‍ പറഞ്ഞു, എന്നിട്ടും പഠിക്കാതെ കോലി അതേ തെറ്റ് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് മുന്‍ പാക് താരം

Synopsis

35 റണ്‍സടിച്ചെങ്കിലും ആകെ ഒരു നല്ല ഷോട്ട് മാത്രമാണ് മത്സരത്തില്‍ കോലി കളിച്ചത്. അദ്ദേഹം കളിച്ച മറ്റ് പല ഷോട്ടുകളും മിഡില്‍ ചെയ്യുന്നതുപോലും ഉണ്ടായിരുന്നില്ല. അദ്ദേഹം വരും മത്സരങ്ങളിലെങ്കിലും റണ്‍സടിച്ചേ പറ്റു. ഇടം കൈയന്‍ സ്പിന്നര്‍ക്കെതിരെ എക്സ്ട്രാ കവറിന് മുകളിലൂടെ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് കോലി പുറത്തായത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സെടുത്ത് രവീന്ദ്ര ജഡേജക്കൊപ്പം ഇന്ത്യയുടെ ടോപ് സ്കോററായെങ്കിലും വിരാട് കോലി, മത്സരത്തില്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. പാക്കിസ്ഥാനെതിരെ കോലി കളിച്ച ഇന്നിംഗ്സ് ആരാധകരെ തൃപ്തരാക്കുന്നതല്ലെന്നും കനേരിയ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ബാറ്റിംഗിനിറങ്ങുമ്പോള്‍ എല്ലാ കണ്ണകളും വിരാട് കോലിയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടാം ഓവറില്‍ തന്നെ രാഹുല്‍ ഇന്‍സൈഡ് എഡ്ജായി പുറത്തായതോടെ കോലി ക്രീസിലെത്തി. എന്നാല്‍ ക്രീസിലെത്തി രണ്ടാം പന്തില്‍ തന്നെ പുറത്താവാതിരുന്നത് കോലിയുടെ ഭാഗ്യം കൊണ്ടാണ്.

ഏഷ്യാ കപ്പ്: ടോസിനുശേഷം കാണിച്ചത് പാക്കിസ്ഥാന്‍റെ തെറ്റായ പ്ലേയിംഗ് ഇലവന്‍, ലൈവില്‍ ദേഷ്യപ്പെട്ട് വസീം അക്രം

35 റണ്‍സടിച്ചെങ്കിലും ആകെ ഒരു നല്ല ഷോട്ട് മാത്രമാണ് മത്സരത്തില്‍ കോലി കളിച്ചത്. അദ്ദേഹം കളിച്ച മറ്റ് പല ഷോട്ടുകളും മിഡില്‍ ചെയ്യുന്നതുപോലും ഉണ്ടായിരുന്നില്ല. അദ്ദേഹം വരും മത്സരങ്ങളിലെങ്കിലും റണ്‍സടിച്ചേ പറ്റു. ഇടം കൈയന്‍ സ്പിന്നര്‍ക്കെതിരെ എക്സ്ട്രാ കവറിന് മുകളിലൂടെ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് കോലി പുറത്തായത്.

ആ ഷോട്ട് കോലി നന്നായി കളിക്കുമെങ്കിലും എന്നോട് മുമ്പ് ചിലര്‍ പറഞ്ഞിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ കോലി ഇത്തരം ഷോട്ട് കളിച്ച് പുറത്താവുന്നത് ശ്രദ്ധിച്ച സച്ചിന്‍ ഇത്തരം ഷോട്ടുകള്‍ കളിക്കുന്നത് നിര്‍ത്താന്‍ കോലിയെ ഉപദേശിച്ചിരുന്നുവെന്ന്. എന്നാല്‍ അന്ന് സംഭവിച്ചതുതന്നെ വീണ്ടും സംഭവിച്ചു. അതേ പിഴവ് ആവര്‍ത്തിച്ച് കോലി പുറത്തായെന്നും കനേരിയ പറഞ്ഞു.

ഏഷ്യാ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും തോല്‍ക്കാനായി കളിച്ചു, തുറന്നടിച്ച് ഷൊയൈബ് അക്തര്‍

ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു. നേരത്തെ നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍
ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം