പാക് ടീമിന്‍റെ അന്തിമ ഇലവനെക്കുറിച്ച് മായന്തി ചോദിച്ചപ്പോള്‍ പേസര്‍ ഷാനവാസ് ദഹാനിയുടെ പേര് അക്രം പറഞ്ഞു. എന്നാല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ടെലിവിഷനില്‍ കാണിച്ച കാണിച്ച കളിക്കാരുടെ ചിത്രമുള്ള ഗ്രാഫിക്സ് കാര്‍ഡില്‍ ദഹാനിക്ക് പകരം ഹന്‍ അലിയായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യാ മായന്തി പറഞ്ഞ് കൈയിലുള്ള ഫോണില്‍ ഇത് അക്രത്തന് കാണിച്ചു കൊടുത്തു.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക് മത്സരം ആവേശപ്പോരാട്ടങ്ങള്‍ക്ക് പുറമെ നാടകീയ നിമിഷങ്ങള്‍കൊണ്ട് കൂടി സമ്പന്നമായിരുന്നു. ടോസിനുശേഷം ഇരു ടീമുകളുടെയും പ്ലേിയിംഗ് ഇലവനെ പ്രഖ്യാപിച്ചശേഷം സ്റ്റാര്‍ സ്പോര്‍ട്സിന് പറ്റിയൊരു കൈയബദ്ധം മുന്‍ പാക് നായകനും ടൂര്‍ണമെന്‍റിലെ അവതാരകനുമായി വസീം അക്രത്തെ ലൈവിനിടെ അരിശം കൊള്ളിച്ചു.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടോസ് നേടി ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തശേഷമാണ് സ്റ്റാര്‍ സ്പോര്‍ട്സ് ഹസന്‍ അലിയെ പാക്കിസ്ഥാന്‍റെ മൂന്നാം പേസറാക്കിയുള്ള പ്ലേയിംഗ് ഇലവന്‍റെ ഗ്രാഫിക്സ് കാര്‍ഡ് സ്ക്രീനില്‍ കാണിച്ചത്. ഈ സമയം ഗൗതം ഗംഭീറിനും അവതാരക മായന്തി ലാംഗറിനുമൊപ്പം ലൈവില്‍ നില്‍ക്കുകയായിരുന്നു വസീം അക്രം.

പാക് ടീമിന്‍റെ അന്തിമ ഇലവനെക്കുറിച്ച് മായന്തി ചോദിച്ചപ്പോള്‍ പേസര്‍ ഷാനവാസ് ദഹാനിയുടെ പേര് അക്രം പറഞ്ഞു. എന്നാല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ടെലിവിഷനില്‍ കാണിച്ച കാണിച്ച കളിക്കാരുടെ ചിത്രമുള്ള ഗ്രാഫിക്സ് കാര്‍ഡില്‍ ദഹാനിക്ക് പകരം ഹന്‍ അലിയായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യാ മായന്തി പറഞ്ഞ് കൈയിലുള്ള ഫോണില്‍ ഇത് അക്രത്തന് കാണിച്ചു കൊടുത്തു.

Scroll to load tweet…

ഏഷ്യാ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും തോല്‍ക്കാനായി കളിച്ചു, തുറന്നടിച്ച് ഷൊയൈബ് അക്തര്‍

എന്നാല്‍ മത്സരത്തിന് മുമ്പേ താന്‍ പാക് ബാറ്റിംഗ് കോച്ച് മുഹമ്മദ് യൂസഫിനോട് സംസാരിച്ചതാണെന്നും ദഹാനി കളിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും അക്രം തറപ്പിച്ചു പറഞ്ഞു. എന്നാല്‍ അധികം വൈകാതെ സ്റ്റാര്‍ സ്പോര്‍ട്സ് തന്നെ ഹസന്‍ അലിക്ക് പകരം ഷാനവാസ് ദഹാനിയുടെ ചിത്രം വെച്ചുള്ള ടീം ലൈനപ്പ് കാണിച്ചു.

എന്നാലും ഇത്രയും പ്രധാനപ്പെട്ട മത്സരത്തില്‍ ഇത്തരത്തിലുള്ള പിഴവുകള്‍ പൊറുക്കാനാവില്ലെന്ന് പറഞ്ഞ് അക്രം ലൈവ് സംപ്രേഷണത്തില്‍ തന്നെ അരിശംകൊള്ളുന്നത് കാണാമായിരുന്നു. മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആറ് പന്തില്‍ രണ്ട് സിക്സ് സഹിതം 16 റണ്‍സടിച്ച ദഹാനിയാണ് പാക്കിസ്ഥാനെ 147ല്‍ എത്തിച്ചത്. അന്തിമഫലത്തില്‍ ഈ റണ്ണുകള്‍ നിര്‍മായകമാകുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പ്: പോരാട്ടം ജയിച്ചശേഷം പാക് താരത്തിന് കോലിയുടെ സമ്മാനം

128-9 എന്ന നിലയില്‍ തകര്‍ന്നശേഷമായിരുന്നു പാക്കിസ്ഥാന്‍ 147ല്‍ എത്തിയത്. ബൗളിംഗില്‍ നാലോവര്‍ എറിഞ്ഞ ദഹാനി 29 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. പരിശീലനത്തിനിടെ പേസര്‍ മുഹമ്മദ് വസീമിന് പകരക്കാരനായി കഴിഞ്ഞ ദിവസമാണ് ഹസന്‍ അലി പാക് ടീമിലെത്തിയത്.