ഇനിയെങ്കിലും പരീക്ഷണം മതിയാക്കു, ദ്രാവിഡിനും രോഹിത്തിനുമെതിരെ ഒളിയമ്പെയ്ത് മുന്‍ ചീഫ് സെലക്ടര്‍

By Gopala krishnanFirst Published Sep 11, 2022, 12:21 PM IST
Highlights

ടീം മാനേജ്മെന്‍റ് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂര്‍ണമെന്‍റുകളും പ്രധാനമാണ്. അത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. വിജകരമായ കോംബിനേഷനുകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ ഏഷ്യാ കപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്‍റുകളിലല്ല ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടത്.

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍. ദ്വിരാഷ്ട്ര പരമ്പരകളിലാണ് ടീം കോംബിനേഷനില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതെന്നും ഏഷ്യാ കപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകളിലല്ലെന്നും വെങ്സര്‍ക്കാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

ലോകകപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ പത്തു മാസമായി മികച്ച കോംബിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യന്‍ ടീം കളിക്കാരെ മാറി മാറി പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിലും ഇത്തരം പരീക്ഷണങ്ങള്‍ ഇന്ത്യ തുടര്‍ന്നു. ദിനേശ് കാര്‍‍ത്തിക്കിനെ ടീമിലെടുത്തെങ്കിലും അദ്ദേഹം കളിച്ചത് ഒരേയൊരു പന്താണ്. രവിചന്ദ്ര അശ്വിനെ ടീമിലെടുത്തെങ്കിലും ശ്രീലങ്കക്കെതിരെ മാത്രമാണ് അവസരം ലഭിച്ചത്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് ടീമിലെ എല്ലാവര്‍ക്കും അവസരം നല്‍കാനായിരിക്കണം ടീം മാനേജ്മെന്‍റ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്.

ഏഷ്യാ കപ്പ്: ലങ്ക ചാടി കിരീടം സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ പാടുപെടും, കാരണം ഈ കണക്കുകള്‍

എന്നാല്‍ ടീം മാനേജ്മെന്‍റ് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂര്‍ണമെന്‍റുകളും പ്രധാനമാണ്. അത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. വിജകരമായ കോംബിനേഷനുകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ ഏഷ്യാ കപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്‍റുകളിലല്ല ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടത്. അത് ദ്വിരാഷ്ട്ര പരമ്പരകളിലാണ്. ഏഷ്യാ കപ്പും ലോകകപ്പും പോലെ വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കാനായാണ് കളിക്കേണ്ടത്-വെങ്സര്‍ക്കാര്‍ പറഞ്ഞു.

ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ

ഏഷ്യാ കപ്പില്‍  ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെയും ഹോങ്കോങിനെയും തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ഫൈനല്‍ കാണാതെ പുറത്തായിരുന്നു. സൂപ്പര്‍ ഫോറിന് മുമ്പ് രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത് ഇന്ത്യയുടെ ടീം കോംബിനേഷനെ ബാധിക്കുകയും ചെയ്തു. ജഡേജക്ക് പകരം ഇടം കൈയനായി റിഷഭ് പന്തിനെ കളിപ്പിച്ചെങ്കിലും പന്ത് വീണ്ടും നിരാശപ്പെടുത്തി. ഓള്‍ റൗണ്ടറെന്ന നിലയില്‍ ദീപക് ഹൂഡയെ ദിനേശ് കാര്‍ത്തിക്കിന് പകരം ടീമിലെടുത്തെങ്കിലും ഹൂഡയെക്കൊണ്ട് ഒരു ഓവര്‍ പോലും ബൗള്‍ ചെയ്യിച്ചതുമില്ല. അവസാന മത്സരത്തില്‍ അഫ്ഗാനെതിരെ ദിനേശ് കാര്‍ത്തിക് ഒരു ഓവര്‍ ബൗള്‍ ചെയ്തിരുന്നു.

click me!