ഏഷ്യാ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും തോല്‍ക്കാനായി കളിച്ചു, തുറന്നടിച്ച് ഷൊയൈബ് അക്തര്‍

Published : Aug 29, 2022, 08:23 PM IST
ഏഷ്യാ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും തോല്‍ക്കാനായി കളിച്ചു, തുറന്നടിച്ച് ഷൊയൈബ് അക്തര്‍

Synopsis

ആദ്യമായി ഞാന്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നു. കാരണം രണ്ട് ടീമുകളും തോല്‍ക്കാനായാണ് കളിച്ചത്. ഇന്ത്യ ഏറെക്കുറെ അതില്‍ വിയജിച്ചതാണ്. തോല്‍ക്കാനായുള്ള ഇന്ത്യയുടെ ശ്രമം വിജയിക്കുമെന്നിടത്തു നിന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ അവരെ വിജയവര കടത്തിയത്.

ദുബായ്: ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വിജയത്തുടക്കം കുറിച്ചെങ്കിലും ഇരു ടീമുകളുടെയും പ്രകടനത്തെ രൂക്ഷമാി വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇരു ടീമുകളും ഇന്നലെ തോല്‍ക്കാനായാണ് കളിച്ചതെന്നും ഇത് ക്രിക്കറ്റിലെ മോശം ദിവസമാണെന്നും അക്തര്‍ പറഞ്ഞു.

ആദ്യമായി ഞാന്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നു. കാരണം രണ്ട് ടീമുകളും തോല്‍ക്കാനായാണ് കളിച്ചത്. ഇന്ത്യ ഏറെക്കുറെ അതില്‍ വിയജിച്ചതാണ്. തോല്‍ക്കാനായുള്ള ഇന്ത്യയുടെ ശ്രമം വിജയിക്കുമെന്നിടത്തു നിന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ അവരെ വിജയവര കടത്തിയത്. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയു, റിസ്‌വാനൊക്കെ 45 പന്തില്‍ 45 റണ്‍സെടുക്കാനെ കഴിയൂ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ. എന്താണ് ഇതിനൊക്കെ പറയുക. പാക്കിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ ആദ്യ ആറോവറില്‍ തന്നെ 19 ഡോട്ട് ബോളുകളുണ്ടായിരുന്നു. തുടക്കത്തിലെ ഇത്രും ഡോട്ട് ബോളുകള്‍ കളിച്ചാല്‍ ടീ പ്രതിസന്ധിയിലാവും-അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

രോഹിത്തിന്റെ മോശം പ്രകടനത്തിന് കാരണക്കാരന്‍ കോലിയും! വിശദീകരിച്ച് മുന്‍ ഇന്ത്യന്‍ താരം

ടീം സെലക്ഷനിലും രോഹിത് ശര്‍മക്കും ബാബര്‍ അസമിനും പിഴച്ചു. ഇന്ത്യ റിഷഭ് പന്തിനെ ഒഴിവാക്കിയപ്പോള്‍ പാക്കിസ്ഥാന്‍ നാലാം നമ്പറില്‍ കളിപ്പിച്ചത് ഇഫ്തീഖര്‍ അഹമ്മദിനെയാണ്. അദ്ദേഹത്തോട് ഒരു ആനാദരവുമില്ല. ഞാന്‍ മുമ്പും പലവട്ടം പറഞ്ഞിട്ടുണ്ട്. ബാബര്‍ ഓപ്പണ്‍ ചെയ്യരുത്. അദ്ദേഹം മധ്യനിരയില്‍ ഇറങ്ങി ഇന്നിംഗ്സിന് നങ്കൂരമിടണമെന്ന്. ഫഖര്‍ സമനും റിസ്‌വാനുമായിരുന്നു ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നതെന്നും അക്തര്‍ പറഞ്ഞു.

അതിന് പുറമെ രണ്ട് ടീമുകളും വളരെ മോശം ക്രിക്കറ്റാണ് കളിച്ചത്. പാക്കിസ്ഥാന്‍ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റി മറിച്ചപ്പോള്‍ ഇന്ത്യ നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയെ ഇറക്കി പരീക്ഷിച്ചു. രണ്ടും മോശം തീരുമാനങ്ങളായിരുന്നു. പാക്കിസ്ഥാനാകട്ടെ ആസിഫ് അലിക്ക് മുമ്പെ ഷദാബ് ഖാനെ ഇറക്കി.ബാബര്‍ അസം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.

ഏഷ്യാ കപ്പ്: പോരാട്ടം ജയിച്ചശേഷം പാക് താരത്തിന് കോലിയുടെ സമ്മാനം

അതുപോലെ അവസാന ഓവറിലേക്ക് വേണ്ട കണക്കുകൂട്ടല്‍ നടത്തുന്നതിലും ബാബറിനും പാക്കിസ്ഥാനും പിഴച്ചു. രണ്ട് ടീമുകളും വളരെ മോശം കളിയാണ് കാഴ്ചവെച്ചത്. എനിക്കീ മത്സരത്തിന്‍റെ ഒരു ഭാഗം പോലും ഇഷ്ടപ്പെട്ടില്ല. മത്സരത്തെക്കുറിച്ച് മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും തനിക്ക് ഒന്നുമില്ലെന്നും അക്തര്‍ പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍