മത്സരശേഷം പാക് പേസര്‍ ഹാരിസ് റൗഫുമായി സംസാരിച്ച വിരാട് കോലി റൗഫിന് താന്‍ കൈയൊപ്പിട്ട ജേഴ്സി സമ്മാനമായി നല്‍കുന്നതും ആരാധകര്‍ കണ്ടു. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി സൗഹൃദം പുതുക്കിയിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ജയിച്ചുകയറിയത് ഇന്ത്യയാണ്. അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്സിലൂടെ വിജയവര കടന്ന ഇന്ത്യ ആദ്യ ജയം കുറിച്ചെങ്കിലും മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച പാക് ടീമും കൈയടി നേടി. പ്രത്യേകിച്ച് അരങ്ങേറ്റക്കാരന്‍ നസീം ഷായും ഹാരിസ് റൗഫും ഷാനവാസ് ദഹാനിയും ഉള്‍പ്പെടുന്ന പാക് പേസ് നിര.

സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ അഭാവത്തിലും പാക് പേസര്‍മാര്‍ കൈയ് മെയ് മറന്ന് പന്തെറിഞ്ഞ് ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ചിരുന്നു. അവസാന ഓവറുകളില്‍ പേശി വലിവിനെത്തുടര്‍ന്ന് നടക്കാന്‍ പോലും വയ്യാതായിട്ടും ഓവര്‍ പൂര്‍ത്തിയാക്കിയ നസീം ഷായും ഹാരിസ് റൗഫും ആരാധകരുടെ മനസില്‍ പോരാട്ടത്തിന്‍റെ പ്രതിരൂപങ്ങളായി.

ഏഷ്യാ കപ്പ്: മാതൃകയാക്കിയത് ധോണിയെ, യഥാര്‍ത്ഥ റണ്‍ ചേസ് തുടങ്ങിയത് 15-ാം ഓവറിലെന്ന് പാണ്ഡ്യ

മത്സരശേഷം പാക് പേസര്‍ ഹാരിസ് റൗഫുമായി സംസാരിച്ച വിരാട് കോലി റൗഫിന് താന്‍ കൈയൊപ്പിട്ട ജേഴ്സി സമ്മാനമായി നല്‍കുന്നതും ആരാധകര്‍ കണ്ടു. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി സൗഹൃദം പുതുക്കിയിരുന്നു. വിരാട് കോലി ബാബര്‍ അസമിനെയും പരിക്കേറ്റ് വിശ്രമിക്കുന്ന ഷഹീന്‍ അഫ്രീദിയെയും മുന്‍ പാക് താരം മുഹമ്മദ് യൂസഫിനെയും കണ്ട് സംസാരിക്കുന്നതിന്‍റെ വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Scroll to load tweet…

ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-പാക് തീപാറും പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.

ഏഷ്യാ കപ്പ്: ഒരു യുവതാരം അത് ചെയ്യാതിരുന്നത് നന്നായി, കോലിയെ വിമര്‍ശിച്ച് ഗംഭീര്‍

നേരത്തെ നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായി. ഭുവിയുടെ നാലിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ 33* റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായപ്പോള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് വീതം നേടി. നായകന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.