ഇന്ത്യ-പാക് മത്സര ടിക്കറ്റുകള്‍ക്ക് കൊള്ളവില; മറിച്ചുവില്‍ക്കുന്ന ടിക്കറ്റ് വാങ്ങിയാല്‍ എട്ടിന്‍റെ പണി

Published : Aug 16, 2022, 08:18 PM ISTUpdated : Aug 16, 2022, 08:20 PM IST
ഇന്ത്യ-പാക് മത്സര ടിക്കറ്റുകള്‍ക്ക് കൊള്ളവില; മറിച്ചുവില്‍ക്കുന്ന ടിക്കറ്റ് വാങ്ങിയാല്‍ എട്ടിന്‍റെ പണി

Synopsis

പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റായ Dubizzle ല്‍ 2500 ദിര്‍ഹത്തില്‍ താഴെ വിലയുള്ള ഹോസ്പിറ്റാലിറ്റി ലോഞ്ച് ടിക്കറ്റിന് 5500 രൂപക്കാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. 250 ദിര്‍ഹം വിലയുള്ള ഗ്യാലറി ടിക്കറ്റിന് 700 ദിര്‍മാണ് കരിഞ്ചന്തയില്‍ വില. ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചു വിറ്റാല്‍ വാങ്ങിയ ടിക്കറ്റുകള്‍ അസാധുവാകുമെന്ന് ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍മാരായ പ്ലാറ്റിനം നെറ്റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.  

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ 28ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ ആദ്യഘട്ട ടിക്കറ്റ് വില്‍പന ഇന്നലെ പൂര്‍ത്തിയായതിന് പിന്നാലെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ കൊള്ളവിലക്ക് വില്‍പനക്ക്. ഇന്നലെ ഓണ്‍ലൈനായി ടിക്കറ്റ് വില്‍പന ആരംഭിച്ച ഉടന്‍ മൂന്ന് മണിക്കൂറിനുള്ളിലല്‍ ആദ്യഘട്ട ടിക്കറ്റുകളെല്ലാം വിറ്റു പോയിരുന്നു. ടിക്കറ്റ് കിട്ടാതെ ആയിരക്കണക്കിനാളുകള്‍ നിരാശരാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പനക്കെത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റായ Dubizzle ല്‍ 2500(ഏകദേശം 1,10000 രൂപ) ദിര്‍ഹത്തില്‍ താഴെ വിലയുള്ള ഹോസ്പിറ്റാലിറ്റി ലോഞ്ച് ടിക്കറ്റിന് 5500 ദിര്‍ഹത്തിനാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. 250 ദിര്‍ഹം(5300 രൂപ) വിലയുള്ള ഗ്യാലറി ടിക്കറ്റിന് 700 ദിര്‍ഹമാണ്(10,600 രൂപ) കരിഞ്ചന്തയില്‍ വില. ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചു വിറ്റാല്‍ വാങ്ങിയ ടിക്കറ്റുകള്‍ അസാധുവാകുമെന്ന് ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍മാരായ പ്ലാറ്റിനം നെറ്റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

കരഞ്ചന്തയില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ വാങ്ങിയാല്‍ എട്ടിന്‍റെ പണി

പ്ലാറ്റിനം ലിസ്റ്റ് ബ്രാന്‍ഡ‍ഡ് ടിക്കറ്റുകള്‍ ആളുകളുടെ കൈയില്‍ നിന്ന് വാങ്ങിയാല്‍  ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സ്റ്റേ‍ഡിയത്തില്‍ പ്രവേശിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്ത് മുഴുവന്‍ പേരും തിരിച്ചറിയല്‍ രേഖയും നല്‍കണം. സ്റ്റേ‍ഡിയത്തിലേക്ക പ്രവേശിക്കുമ്പോള്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ഒത്തുനോക്കുമെന്നും ഇത് ഒത്തുപോകുന്നില്ലെങ്കില്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഒരു ഐഡി പ്രൂഫ് വെച്ച് വാങ്ങിയിട്ടുണ്ടെങ്കില്‍ എല്ലാവരും ഒരേസയമം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കേണ്ടിവരും. ഇന്നലെ നാലു ടിക്കറ്റുകള്‍ വാങ്ങിയ ഒരാള്‍ അത് കുറച്ചു സമയത്തിനുശേഷം വില കൂട്ടി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്ലാറ്റിനം നെറ്റ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്നലെ ടിക്കറ്റ് വില്‍പന തുടങ്ങിയ ഉടന്‍ ഒട്ടേറേപ്പേര്‍ ഒരുമിച്ച് ടിക്കറ്റിനായി സൈറ്റില്‍ കയറിയതിനെത്തുടര്‍ന്ന് സൈറ്റ് പണിമുടക്കുകയും പലര്‍ക്കും ടിക്കറ്റ് കിട്ടാതെ നിരാശാവേണ്ടിയും വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു, പക്ഷെ ആരാധകര്‍ നിരാശരാവേണ്ട

ഇന്ത്യ-പാക് പോരാട്ടം ദുബായിയില്‍

28ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാവുക. 25000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം. 28-ഞായറാഴ്ച അവധി ദിനമായതിനാല്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍