
ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരായ മത്സരത്തില്‍ ടോസിനെത്തുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ശരീരഭാഷയില്‍ പേടിയും ആശയക്കുഴപ്പവുമായിരുന്നു കാണാനുണ്ടായിരുന്നതെന്ന് മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്. ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ഹഫീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ഇന്ത്യയുടെ പുതിയ ആക്രമണ സമീപനം രോഹിത്തിന്‍റെ ബാറ്റിംഗിലോ ശരീരഭാഷയിലോ കാണാനില്ലായിരുന്നു. ഈ നിലക്ക് പോയാല്‍ രോഹിത് അധികം നാള്‍ ക്യാപ്റ്റനായി തുടരില്ലെന്നും ഹഫീസ് വ്യക്തമാക്കി. രോഹിത്തിന്‍റെ മുഖഭാവം നോക്കു, ഇത് ഇന്ത്യ 40 റണ്‍സിന് കളി ജയിച്ചശേഷമുള്ളതാണ്. ഞാനതിനെക്കുറിച്ചല്ല പറയുന്നത്. ടോസിനെത്തിയപ്പോഴുള്ള രോഹിത്തിന്‍റെ ശരീരഭാഷയെക്കുറിച്ചാണ്. ദുര്‍ബലനായ ഒരു വ്യക്തിയുടെ രോഹിത്തിന് അപ്പോള്‍. പേടിയും പരിഭ്രാന്തിയുമായിരുന്നു എനിക്ക് കാണാനായത്. ഇതില്‍ നിന്ന് എനിക്ക് മനസിലായത്, ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട് എന്നാണ്.
അയാള്‍ ഒരുപാട് പ്രശ്നങ്ങളുടെ നടുക്കാണ്. ഐപിഎല്ലിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. അതിനുശേഷം നടന്ന മത്സരങ്ങളിലും രോഹിത്തിന് പഴയതാളം വീണ്ടെടുക്കാനായിട്ടില്ല. അതുപോലെ ആക്രമണശൈലിയിലുള്ള ക്രിക്കറ്റാണ് ലക്ഷ്യമെന്ന് പറയുന്നു. പോസറ്റീവായി കളിക്കുമെന്ന് പറയുന്നു. അതും ഇതുമൊക്കെ പറയുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ കളിയിലോ രോഹിത്തിന്‍റെ ശരീരഭാഷയിലോ കാണാനുമില്ല. പറയാന്‍ എളുപ്പമാണ്. ഗ്രൗണ്ടില്‍ നടപ്പാക്കി കാണിക്കാനാണ് ബുദ്ധിമുട്ട്.
ഈ കണക്കിന് പോയാല്‍ രോഹിത് ക്യാപ്റ്റനായി അധികകാലം തുടരില്ല. ഫോമും മറ്റ് പലകാരങ്ങളും അദ്ദേഹത്തിന് എതിരാണ്. ഞാനും ക്യാപ്റ്റനായിരുന്നിട്ടുണ്ട്. ടീമിനെ നയിക്കുന്നതിന്‍റെ സമ്മര്‍ദ്ദം എനിക്കറിയാം. ഞാന്‍ മുമ്പ് പലതവണ രോഹിത്തിനെ കണ്ടിട്ടുണ്ട്. എന്നാല്‍ രോഹിത് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കലി ആസ്വദിക്കുന്നതായി തോന്നുന്നില്ല. കാരണം, അദ്ദേഹത്തിന്‍റെ മനസിലൂടെ ഒരുപാട് കാര്യങ്ങളാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്‍റെ ഈ അവസ്ഥയില്‍ തനിക്ക് സങ്കടമുണ്ടെന്നും ഹഫീസ് പറഞ്ഞു.
ഇതെന്തൊരു ഐറ്റമാണ്, സൂര്യകുമാറിന്‍റെ വെടിക്കെട്ട് കണ്ട് വിശ്വസിക്കാനാവാതെ കോലിയുടെ ചോദ്യം
ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായി രണ്ട് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ ഫോറില്‍ എത്തിയിരുന്നു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെയുമാണ് ഇന്ത്യ തകര്‍ത്തത്. ഹോങ്കോങിനെ തോല്‍പ്പിച്ചതോടെ രോഹിത് ശര്‍മ ടി2- ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിജയനായകനായി മാറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!